സ്‌കൂട്ടറില്‍ കടത്തിയ 1.12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 1.122 കിലോ കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അജാനൂര്‍ മഡിയനിലെ കെ.എച്ച് നിസാമുദ്ദീ(28)നെയാണ് സി.ഐ ജി.എ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. ആക്‌സസ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുറിയോ, സാജന്‍ എ, സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, വി.വി ഷിജിത്ത്, […]

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 1.122 കിലോ കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അജാനൂര്‍ മഡിയനിലെ കെ.എച്ച് നിസാമുദ്ദീ(28)നെയാണ് സി.ഐ ജി.എ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. ആക്‌സസ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുറിയോ, സാജന്‍ എ, സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, വി.വി ഷിജിത്ത്, സൈബര്‍ സെല്‍ സി.ഇ.ഒ പി. പ്രിഷി, കെമു ടീമിലെ പ്രിവന്റീവ് ഓഫീസര്‍ പി. മോഹനന്‍, സി.ഇ.ഒ മഞ്ചുനാള്‍ ആള്‍വ, ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it