ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ചു. പൊവ്വലിലെ അഷ്റഫിന്റെ 23,000 രൂപയാണ് പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസെടുത്ത ആദൂര്‍ പൊലീസ് കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ റഫീഖിനെ(29) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.45 മണിയോടെയാണ് സംഭവം. കാസര്‍കോട്-അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് അഷ്റഫ് പോക്കറ്റടിക്കിരയായത്. റബ്ബര്‍ വിറ്റ് കിട്ടിയ പണവുമായാണ് അഷ്റഫ് ബസില്‍ കയറിയത്. നിറയെ യാത്രക്കാരുണ്ടായിരുന്നു. പാന്റിന്റെ കീശയിലുണ്ടായിരുന്ന പണം ഒരാള്‍ തട്ടിയെടുത്തതോടെ ഇയാളെ പിടികൂടാന്‍ […]

ആദൂര്‍: ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ചു. പൊവ്വലിലെ അഷ്റഫിന്റെ 23,000 രൂപയാണ് പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസെടുത്ത ആദൂര്‍ പൊലീസ് കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ റഫീഖിനെ(29) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.45 മണിയോടെയാണ് സംഭവം. കാസര്‍കോട്-അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് അഷ്റഫ് പോക്കറ്റടിക്കിരയായത്. റബ്ബര്‍ വിറ്റ് കിട്ടിയ പണവുമായാണ് അഷ്റഫ് ബസില്‍ കയറിയത്. നിറയെ യാത്രക്കാരുണ്ടായിരുന്നു. പാന്റിന്റെ കീശയിലുണ്ടായിരുന്ന പണം ഒരാള്‍ തട്ടിയെടുത്തതോടെ ഇയാളെ പിടികൂടാന്‍ അഷ്റഫ് ശ്രമിച്ചിരുന്നു. എന്നാല്‍ കുതറിമാറിയ മോഷ്ടാവ് ബസില്‍ നിന്ന് ഇറങ്ങിയോടി. അഷ്റഫ് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊവ്വല്‍ ബെഞ്ച് റോഡിന് സമീപം സംശയസാഹചര്യത്തില്‍ കാണപ്പെട്ട ആളെ ആദൂര്‍ എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ബസില്‍ യാത്രക്കാരന്റെ പണം പോക്കറ്റടിച്ച ആള്‍ തന്നെയാണെന്ന് തെളിഞ്ഞു.
പേര് കാഞ്ഞങ്ങാട് വടകരമുക്കിലെ റഫീഖാണെന്നും പ്രതി വെളിപ്പെടുത്തി. ഇതോടെ റഫീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റഫീഖിനെതിരെ ഹൊസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്.

Related Articles
Next Story
Share it