കുമ്പള: 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്കയിലെ പ്രദീപിനെ(25)യാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി. പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട് വെച്ച് അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് പ്രദീപ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.