13കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: 13 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‌ശേഷം ആത്മഹത്യക്ക് ശ്രമിച്ച മടിക്കൈ നൂഞ്ഞിയിലെ ഓട്ടോ ഡ്രൈവര്‍ വിജേഷി(32)നെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തിയാണ് 13കാരന്റെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെട്ട കുട്ടി നിലവിളിച്ചത്തിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയത്താണ് വിജേഷ് തോര്‍ത്തുമുണ്ടില്‍ കെട്ടി തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. പരിസരവാസികള്‍ തന്നെയാണ് തോര്‍ത്ത് അഴിച്ചു നീക്കിയത്. കാര്യമായ പരിക്കില്ല. യുവാവിന് മാനസികമുള്ളതായി […]

കാഞ്ഞങ്ങാട്: 13 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‌ശേഷം ആത്മഹത്യക്ക് ശ്രമിച്ച മടിക്കൈ നൂഞ്ഞിയിലെ ഓട്ടോ ഡ്രൈവര്‍ വിജേഷി(32)നെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തിയാണ് 13കാരന്റെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെട്ട കുട്ടി നിലവിളിച്ചത്തിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയത്താണ് വിജേഷ് തോര്‍ത്തുമുണ്ടില്‍ കെട്ടി തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. പരിസരവാസികള്‍ തന്നെയാണ് തോര്‍ത്ത് അഴിച്ചു നീക്കിയത്. കാര്യമായ പരിക്കില്ല. യുവാവിന് മാനസികമുള്ളതായി സംശയിക്കുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it