പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍

ബേഡകം: പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ മുജീബ് റഹ്മാനെ(33)യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് റഹ്മാന്‍ ഒരു കുട്ടിയെയും കൂട്ടി ബേത്തൂര്‍പാറയ്ക്കടുത്ത് കുട്ടിപ്പാറയിലെ കെ. രാഗേഷിന്റെ വീട്ടില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ വന്നതായിരുന്നു. 20 മീറ്റര്‍ അകലെ റോഡരികില്‍ വാഹനം നിര്‍ത്തി വീട്ടിലെത്തിയ ഇരുവരും ആരുമില്ലെന്ന് കരുതി വീടിനോട് ചേര്‍ന്ന ചായ്പില്‍ സൂക്ഷിച്ചിരുന്ന കട്ടിങ്ങ് യന്ത്രം, കുഴല്‍ക്കിണര്‍ മോട്ടോര്‍ എന്നിവ മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ രാഗേഷിനെ […]

ബേഡകം: പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ മുജീബ് റഹ്മാനെ(33)യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് റഹ്മാന്‍ ഒരു കുട്ടിയെയും കൂട്ടി ബേത്തൂര്‍പാറയ്ക്കടുത്ത് കുട്ടിപ്പാറയിലെ കെ. രാഗേഷിന്റെ വീട്ടില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ വന്നതായിരുന്നു. 20 മീറ്റര്‍ അകലെ റോഡരികില്‍ വാഹനം നിര്‍ത്തി വീട്ടിലെത്തിയ ഇരുവരും ആരുമില്ലെന്ന് കരുതി വീടിനോട് ചേര്‍ന്ന ചായ്പില്‍ സൂക്ഷിച്ചിരുന്ന കട്ടിങ്ങ് യന്ത്രം, കുഴല്‍ക്കിണര്‍ മോട്ടോര്‍ എന്നിവ മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ രാഗേഷിനെ കണ്ട് രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രാഗേഷ് ഉടന്‍ തന്നെ ബേത്തൂര്‍പാറയിലെ ഓട്ടോഡ്രൈവര്‍മാരെ വിവരമറിയിച്ചു. ഇതിനിടെ മുജീബ് റഹ്മാന്റെ വാഹനത്തിന്റെ താക്കോലും മൊബൈല്‍ ഫോണും രാഗേഷ് കൈക്കലാക്കിയിരുന്നു. മുജീബ് റഹ്മാനെയും കുട്ടിയെയും ഓട്ടോഡ്രൈവര്‍മാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ചോദ്യംചെയ്തതോടെ മുജീബ് റഹ്മാന്‍ പെര്‍ളടുക്കത്ത് ഒരു വീട്ടില്‍ മോട്ടോര്‍ മോഷ്ടിച്ച കേസിലെ പ്രതി കൂടിയാണെന്ന് തിരിച്ചറിഞ്ഞു. മുജീബ് റഹ്മാനെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it