കടയിലെ മേശപ്പുറത്ത് വെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കടയിലെ മേശപ്പുറത്ത് വെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അഴീക്കോട് സ്വദേശി ജസീലിനെ(31) ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ ആണ് അറസ്റ്റ് ചെയ്തത്. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 18 രാത്രി 10.45നാണ് സംഭവം. കടയിലേക്ക് കയറി വന്ന ജാസില്‍ കൗണ്ടറിലുണ്ടായിരുന്ന ഉടമ തിരിഞ്ഞിരുന്ന് സാധനങ്ങള്‍ തിരിയുന്നതിനിടെയാണ് ഫോണുമായി രക്ഷപ്പെട്ടത്. കാറില്‍ മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് കടയില്‍ കയറിയത്. ഉടമ പൂച്ചക്കാട് […]

കാഞ്ഞങ്ങാട്: കടയിലെ മേശപ്പുറത്ത് വെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അഴീക്കോട് സ്വദേശി ജസീലിനെ(31) ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ ആണ് അറസ്റ്റ് ചെയ്തത്. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 18 രാത്രി 10.45നാണ് സംഭവം. കടയിലേക്ക് കയറി വന്ന ജാസില്‍ കൗണ്ടറിലുണ്ടായിരുന്ന ഉടമ തിരിഞ്ഞിരുന്ന് സാധനങ്ങള്‍ തിരിയുന്നതിനിടെയാണ് ഫോണുമായി രക്ഷപ്പെട്ടത്. കാറില്‍ മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് കടയില്‍ കയറിയത്. ഉടമ പൂച്ചക്കാട് തെക്കുപുറത്തെ മന്‍സൂര്‍ മന്‍സില്‍ മുഹമ്മദ് റഫീക്കിന്റെ (52) പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. യുവാവ് ഫോണ്‍ മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞതോടെ ഈ ചിത്രം ഉപയോഗിച്ചാണ് പൊലീസ് വ്യാപകമായി അന്വേഷിച്ച് പ്രതിയെ കണ്ടെത്തിയത്. 30000 രൂപ വില വരുന്ന സാംസങ് 73 മൊബൈല്‍ ഫോണ്‍ ആണ് കവര്‍ന്നത്.

Related Articles
Next Story
Share it