ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍മാരെയും ഫോണില്‍ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും വ്യാജനമ്പറുകളിലൂടെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ കുന്നംകുളം സ്വദേശി അറസ്റ്റില്‍. കുന്നംകുളം മരത്തന്‍കോട് സ്വദേശി കെ.എം ഹബീബ് റഹ്‌മാനെ(29)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ മാര്‍ലി എന്നാണ് പരിചയപ്പെടുത്തുന്നത്. ഹബീബ് റഹ്‌മാന്‍ വ്യാജനമ്പറുകളുപയോഗിച്ച് വാട്‌സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി നിരവധി വിദ്യാര്‍ഥികളെയും യുവാക്കളെയും അംഗങ്ങളാക്കുകയും ഗ്രൂപ്പില്‍ പോര്‍വിളികളും അസഭ്യങ്ങളും നടത്തുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എം.പി, എം.എല്‍.എ എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രമുഖരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരെയും കലക്ടര്‍മാരെയും […]

കാസര്‍കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും വ്യാജനമ്പറുകളിലൂടെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ കുന്നംകുളം സ്വദേശി അറസ്റ്റില്‍. കുന്നംകുളം മരത്തന്‍കോട് സ്വദേശി കെ.എം ഹബീബ് റഹ്‌മാനെ(29)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ മാര്‍ലി എന്നാണ് പരിചയപ്പെടുത്തുന്നത്. ഹബീബ് റഹ്‌മാന്‍ വ്യാജനമ്പറുകളുപയോഗിച്ച് വാട്‌സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി നിരവധി വിദ്യാര്‍ഥികളെയും യുവാക്കളെയും അംഗങ്ങളാക്കുകയും ഗ്രൂപ്പില്‍ പോര്‍വിളികളും അസഭ്യങ്ങളും നടത്തുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എം.പി, എം.എല്‍.എ എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രമുഖരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരെയും കലക്ടര്‍മാരെയും വിദേശത്തുനിന്ന് വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഹബീബ് റഹ്‌മാനെതിരായ കേസ്. മറ്റുള്ളവരുടെ മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ വിളിച്ചിരുന്നത്. ഇവ റെക്കോര്‍ഡ് ചെയ്ത് എതിരാളികള്‍ക്ക് അയച്ചുകൊടുത്തും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിന്റെ സൈബര്‍ സെല്ലിന് തന്നെ ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് ഹബീബ് റഹ്‌മാന്‍ വാട്സ് ആപ് ഗ്രൂപ്പുകളിലും യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. പ്രതിയുടെ നീക്കം നിരീക്ഷിച്ച പൊലീസ് നാട്ടില്‍ എത്തുന്ന വിവരം മനസിലാക്കി പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it