ബള്‍ഗേറിയയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ മംഗളൂരുവില്‍ അറസ്റ്റില്‍; തട്ടിപ്പിനിരകളായത് മുപ്പതിലധികം പേര്‍
മംഗളൂരു: ബള്‍ഗേറിയയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ആള്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ബിജായി പുതിയ റോഡിലെ സുധീര്‍ റാവു(42)വിനെയാണ് മംഗളൂരു സ്റ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ മുപ്പതിലധികം പേരെ സുധീര്‍ റാവും കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി വ്യാജരേഖകള്‍ ഉണ്ടാക്കി സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്തും തട്ടിപ്പ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും മംഗളൂരു ഈസ്റ്റില്‍ രണ്ട് കേസുകളും മംഗളൂരു […]

മംഗളൂരു: ബള്‍ഗേറിയയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ആള്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ബിജായി പുതിയ റോഡിലെ സുധീര്‍ റാവു(42)വിനെയാണ് മംഗളൂരു സ്റ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ മുപ്പതിലധികം പേരെ സുധീര്‍ റാവും കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി വ്യാജരേഖകള്‍ ഉണ്ടാക്കി സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്തും തട്ടിപ്പ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും മംഗളൂരു ഈസ്റ്റില്‍ രണ്ട് കേസുകളും മംഗളൂരു സൗത്ത്, കങ്കനാടി പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് സുധീറിനെതിരെ മൂടബിദ്രി, ബണ്ട്വാള്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ട്. സുധീര്‍ റാവുവിന്റെ പേരില്‍ എട്ടിലധികം കേസുകളുണ്ട്. വിസ തട്ടിപ്പിലൂടെ ഇയാള്‍ 50 ലക്ഷം രൂപയോളം കൈക്കലാക്കുകയായിരുന്നു.