ആടിനെ മോഷ്ടിച്ച ശേഷം വേട്ട നായ്ക്കളെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി ഇറച്ചി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആടിനെ മോഷ്ടിച്ച ശേഷം വേട്ട നായ്ക്കളെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി ഇറച്ചി വില്‍പ്പന നടത്തിയ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പുങ്ങംചാലിലെ മിഥുന്‍ മോഹന്‍ ആണ് (31) അറസ്റ്റിലായത്. പുങ്ങംചാല്‍ പറാടാങ്കയത്തെ കാനത്തില്‍ സന്തോഷ് നല്‍കിയപരാതിയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് എസ്.ഐ. വിജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.മേയാന്‍ കെട്ടിയ ആടിനെ കാണാതായതിനെ തുടര്‍ന്ന് സുരേഷ് പരാതി നല്‍കിയിരുന്നു. മിഥുന്‍ മോഹനെ സംശയ സാഹചര്യത്തില്‍ പ്രദശത്ത് കണ്ടതായി വിവരം ലഭിച്ചു. പിന്നാലെ മിഥുന്‍ കാറില്‍ ആടിനെ ചാക്കില്‍ […]

കാഞ്ഞങ്ങാട്: ആടിനെ മോഷ്ടിച്ച ശേഷം വേട്ട നായ്ക്കളെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി ഇറച്ചി വില്‍പ്പന നടത്തിയ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പുങ്ങംചാലിലെ മിഥുന്‍ മോഹന്‍ ആണ് (31) അറസ്റ്റിലായത്. പുങ്ങംചാല്‍ പറാടാങ്കയത്തെ കാനത്തില്‍ സന്തോഷ് നല്‍കിയപരാതിയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് എസ്.ഐ. വിജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
മേയാന്‍ കെട്ടിയ ആടിനെ കാണാതായതിനെ തുടര്‍ന്ന് സുരേഷ് പരാതി നല്‍കിയിരുന്നു. മിഥുന്‍ മോഹനെ സംശയ സാഹചര്യത്തില്‍ പ്രദശത്ത് കണ്ടതായി വിവരം ലഭിച്ചു. പിന്നാലെ മിഥുന്‍ കാറില്‍ ആടിനെ ചാക്കില്‍ കെട്ടി കടത്തി കൊണ്ടു പോയതായി വിവരം ലഭിച്ചു. അട്ടേങ്ങാനം സ്വദേശിക്കാണ് ആടിനെ വിറ്റത്. അട്ടേങ്ങാനം സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it