മൊഗ്രാല്‍പുത്തൂരില്‍ കുളത്തില്‍ വീണ രണ്ടുവയസുകാരിയെ യുവാവ് രക്ഷപ്പെടുത്തി

മൊഗ്രാല്‍പുത്തൂര്‍: പള്ളിക്കുളത്തില്‍ വീണ രണ്ടുവയസുകാരിയെ യുവാവ് രക്ഷപ്പെടുത്തി. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ പള്ളിക്കുളത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുന്നില്‍ സ്വദേശിയും ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ കായികതാരവുമായ റാഷിദാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി പള്ളിക്ക് സമീപമെത്തിയത്. അതിനിടെ കുളത്തില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്ത്രീകള്‍ നിലവിളിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി കുളത്തില്‍ മുങ്ങിയിരുന്നു. സ്ത്രീകളുടെ നിലവിളികേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന റാഷിദ് കുളത്തിനരികില്‍ എത്തുകയും കുളത്തിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

മൊഗ്രാല്‍പുത്തൂര്‍: പള്ളിക്കുളത്തില്‍ വീണ രണ്ടുവയസുകാരിയെ യുവാവ് രക്ഷപ്പെടുത്തി. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ പള്ളിക്കുളത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം.
കുന്നില്‍ സ്വദേശിയും ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ കായികതാരവുമായ റാഷിദാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.
കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി പള്ളിക്ക് സമീപമെത്തിയത്.
അതിനിടെ കുളത്തില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്ത്രീകള്‍ നിലവിളിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി കുളത്തില്‍ മുങ്ങിയിരുന്നു.
സ്ത്രീകളുടെ നിലവിളികേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന റാഷിദ് കുളത്തിനരികില്‍ എത്തുകയും കുളത്തിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

Related Articles
Next Story
Share it