തകരാറിലായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ടാങ്കറിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: തകരാറിലായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയ ആയമ്പാറ ഗവ.യു.പി സ്‌കൂളിന് സമീപത്തെ പരേതരായ ഗംഗാധരന്‍ ആചാരി-തങ്കമണി ദമ്പതികളുടെ മകന്‍ അനൂപ് (32)ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പെരിയ ബസാര്‍ ആയമ്പാറ റോഡിലാണ് അപകടം. കോണ്‍ക്രീറ്റ് ജോലിക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറാണ് തകരാറിലായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്നത്. സമീപത്ത് അപകട മുന്നറിയിപ്പ് സൂചനകള്‍ നല്‍കാതിരുന്നതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ […]

കാഞ്ഞങ്ങാട്: തകരാറിലായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയ ആയമ്പാറ ഗവ.യു.പി സ്‌കൂളിന് സമീപത്തെ പരേതരായ ഗംഗാധരന്‍ ആചാരി-തങ്കമണി ദമ്പതികളുടെ മകന്‍ അനൂപ് (32)ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പെരിയ ബസാര്‍ ആയമ്പാറ റോഡിലാണ് അപകടം. കോണ്‍ക്രീറ്റ് ജോലിക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറാണ് തകരാറിലായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്നത്. സമീപത്ത് അപകട മുന്നറിയിപ്പ് സൂചനകള്‍ നല്‍കാതിരുന്നതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ അനുപിനെ ഉടന്‍ മാവുങ്കാലിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുവരെഴുത്ത് പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ: വീണ. മക്കള്‍: അന്‍വിന്‍, നാല് മാസം പ്രായമുള്ള കുഞ്ഞ്. സഹോദരങ്ങള്‍: അഭിലാഷ് (പരവനടുക്കം), അശ്വിനി (കുണ്ടംകുഴി).

Related Articles
Next Story
Share it