ഇടുക്കിയില്‍ ദേഹത്ത് ചാടിവീണ പുലിയെ യുവാവ് വെട്ടിക്കൊന്നു
ഇടുക്കി: മാങ്കുളത്ത് വീട്ടില്‍ നിന്ന് പറമ്പിലേക്ക് നടന്നുപോവുകയായിരുന്ന പ്രദേശവാസിയുടെ ദേഹത്തേക്ക് ചാടി വീണ പുലിയെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തി. ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെയാണ് ഇന്ന് രാവിലെ പുലി ചാടി വീണത്. എന്നാല്‍ പ്രതിരോധിക്കാനായി പുലിയെ ഗോപാലന്‍ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ആഞ്ഞുവെട്ടുകയായിരുന്നു. ഇതോടെ പുലി ചത്തുവീണു. പരിക്കേറ്റ ഗോപാലനെ അടിമാലി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും നെഞ്ചത്തും പരിക്കുണ്ട്.കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20ലധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നിരുന്നു. ഇന്നലെ രാത്രിയും […]

ഇടുക്കി: മാങ്കുളത്ത് വീട്ടില്‍ നിന്ന് പറമ്പിലേക്ക് നടന്നുപോവുകയായിരുന്ന പ്രദേശവാസിയുടെ ദേഹത്തേക്ക് ചാടി വീണ പുലിയെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തി. ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെയാണ് ഇന്ന് രാവിലെ പുലി ചാടി വീണത്. എന്നാല്‍ പ്രതിരോധിക്കാനായി പുലിയെ ഗോപാലന്‍ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ആഞ്ഞുവെട്ടുകയായിരുന്നു. ഇതോടെ പുലി ചത്തുവീണു. പരിക്കേറ്റ ഗോപാലനെ അടിമാലി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും നെഞ്ചത്തും പരിക്കുണ്ട്.
കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20ലധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നിരുന്നു. ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ പുലി അപ്രതീക്ഷിതമായി ഗോപാലന്റെ നേര്‍ക്ക് ചാടി വീണത്. പുലി ചത്തതോടെ വലിയൊരു പേടി ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ ഗോപാലനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.