എരിയാലില്‍ ലോറിയും വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
കാസര്‍കോട്: എരിയാല്‍ ദേശീയപാതയില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൈവളപ്പിലെ ഹനീഫക്കാണ് പരിക്ക്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓമ്‌നി വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് എത്തി വാഹനങ്ങള്‍ നീക്കി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. പരിക്കേറ്റ ഹനീഫിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.