ബന്തിയോട്: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട്ടെ മുഹമ്മദ് ഹനീഫ(42)ക്കാണ് പരിക്കേറ്റത്. ഹനീഫയെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബന്തിയോട് ടൗണിലാണ് അപകടമുണ്ടായത്. ടോറസ് ലോറിക്ക് ഇടിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഹനീഫ ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ബൈക്ക് ടോറസ് ലോറിക്ക് മുന്‍വശം കുടുങ്ങിയ നിലയിലാണ്.