വിനോദയാത്ര പോയ സംഘത്തിലെ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോയ സംഘത്തിലെ യുവാവ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ചു. ഇന്ന് പുലര്‍ച്ചെ ചീമേനി കനിയന്തോലിലാണ് അപകടം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് പിന്‍വശം ശ്രമിക്ക് ഭവനടുത്ത് താമസിക്കുന്ന ശ്രാവണ്‍ (19) ആണ് മരിച്ചത്. സുഹൃത്ത് നെല്ലിക്കാട്ട് പൈരടുക്കം അവിട്ടത്തിലെ എം.വി ആദിത്യനെ (19) സാരമായ പരിക്കുകളുടെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രാവണും സുഹൃത്തുക്കളും ആലക്കോട് ഹില്‍ പാലസ് കാണാന്‍ പുലര്‍ച്ചെ മൂന്നരയോടെ പുറപ്പെട്ടതായിരുന്നു. അപകടത്തില്‍ പരിക്കേറ്റ […]

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോയ സംഘത്തിലെ യുവാവ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ചു. ഇന്ന് പുലര്‍ച്ചെ ചീമേനി കനിയന്തോലിലാണ് അപകടം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് പിന്‍വശം ശ്രമിക്ക് ഭവനടുത്ത് താമസിക്കുന്ന ശ്രാവണ്‍ (19) ആണ് മരിച്ചത്. സുഹൃത്ത് നെല്ലിക്കാട്ട് പൈരടുക്കം അവിട്ടത്തിലെ എം.വി ആദിത്യനെ (19) സാരമായ പരിക്കുകളുടെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രാവണും സുഹൃത്തുക്കളും ആലക്കോട് ഹില്‍ പാലസ് കാണാന്‍ പുലര്‍ച്ചെ മൂന്നരയോടെ പുറപ്പെട്ടതായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആദിത്യനാണ് ബൈക്കോടിച്ചിരുന്നത്. ശ്രാവണിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ - 59 കെ 2893 ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞങ്ങാട് ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. കിഴക്കുംകര സണ്‍റൈസ് ആസ്പത്രിക്ക് സമീപത്തെ ഇഷ്ടിക കമ്പനിയിലെ ജീവനക്കാരന്‍ സുരേശന്റെയും ജ്യോതിയുടെ മകനാണ്. സഹോദരി:ശ്രേയ. ഇവരുടെ സംഘത്തില്‍ പെട്ട പുതിയകണ്ടം ഇല്ലത്ത് വളപ്പില്‍ ഹൗസില്‍ ഇ.വി ഋഷികേഷ് പ്രസാദിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it