ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി; പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി. കൊമ്പനടുക്കത്തെ അയ്യൂബിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പുഴയില്‍ കാണാതായത്. ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് മൊബൈല്‍ ഫോണ്‍ കാണാതായെന്ന് പറഞ്ഞ് പാലത്തില്‍ വാഹനം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് പുഴയില്‍ പരതുന്നതിനിടെയാണ് യുവാവിനെ പുഴയില്‍ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തിവരികയാണ്. പ്രവാസിയായ യുവാവ് ഈയിടെയാണ് നാട്ടിലെത്തിയത്. ചന്ദ്രഗിരിപ്പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.

Related Articles
Next Story
Share it