സൈനിക റിക്രൂട്ട്‌മെന്റിനിടെ കുഴഞ്ഞുവീണ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: സൈനിക റിക്രൂട്ട്മെന്റില്‍ കായിക ക്ഷമത തെളിയിക്കാനുള്ള ഓട്ടത്തിനിടെ കുഴഞ്ഞുവീണ നീലേശ്വരം സ്വദേശിയായ ഉദ്യോഗാര്‍ഥി മരിച്ചു. പാലാത്തടം മഡോണ ഹൗസില്‍ സച്ചിന്‍ വില്യം (23) ആണ് മരിച്ചത്. റിക്രൂ ട്ട്‌മെന്റ് റാലി നടന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം സച്ചിനും കായികക്ഷമത തെളിയിക്കുന്നതിന്റെ ഭാഗമായി. ഓട്ടത്തിനിടെ കുഴഞ്ഞു വീണ സച്ചിന് അവിടെ പ്രാഥമിക ശുശ്രുഷ നല്‍കി. പിന്നീട് പ്രശ്‌നമൊന്നുമില്ലെന്നതിനാല്‍ താമസസ്ഥലത്തേക്കു പോയി. ചന്തവിള ഗവ: പ്രൈമറി സ്‌കൂളിലാണ് താമസിച്ചിരുന്നത്. കുറച്ചുനേരം വിശ്രമിച്ചതിനു […]

കാഞ്ഞങ്ങാട്: സൈനിക റിക്രൂട്ട്മെന്റില്‍ കായിക ക്ഷമത തെളിയിക്കാനുള്ള ഓട്ടത്തിനിടെ കുഴഞ്ഞുവീണ നീലേശ്വരം സ്വദേശിയായ ഉദ്യോഗാര്‍ഥി മരിച്ചു. പാലാത്തടം മഡോണ ഹൗസില്‍ സച്ചിന്‍ വില്യം (23) ആണ് മരിച്ചത്. റിക്രൂ ട്ട്‌മെന്റ് റാലി നടന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം സച്ചിനും കായികക്ഷമത തെളിയിക്കുന്നതിന്റെ ഭാഗമായി. ഓട്ടത്തിനിടെ കുഴഞ്ഞു വീണ സച്ചിന് അവിടെ പ്രാഥമിക ശുശ്രുഷ നല്‍കി. പിന്നീട് പ്രശ്‌നമൊന്നുമില്ലെന്നതിനാല്‍ താമസസ്ഥലത്തേക്കു പോയി. ചന്തവിള ഗവ: പ്രൈമറി സ്‌കൂളിലാണ് താമസിച്ചിരുന്നത്. കുറച്ചുനേരം വിശ്രമിച്ചതിനു ശേഷം. ഉച്ചയ്ക്ക് ഒന്നര മണിയോടെ സച്ചിന്‍ പഴം കഴിച്ചപ്പോള്‍ ഛര്‍ദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നിട് ഓട്ടോയില്‍ കഴക്കൂട്ടം സി.എസ്.ഐ. മിഷന്‍ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും അവശനായിരുന്നു. ഉടന്‍ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
എന്‍. ശേഖരന്റെയും എഫ്. ഗേളിയുടെയും മകനാണ്. മംഗളുരുവിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു സച്ചിന്‍. സഹോദരി സോന (കാസര്‍കോട് ഗവ: കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി)

Related Articles
Next Story
Share it