ദുബായില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെര്‍ക്കളയിലെ യുവാവ് മരിച്ചു

ചെര്‍ക്കള: ദുബായില്‍ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെര്‍ക്കള വി.കെ പാറയിലെ മുഹമ്മദിന്റെയും ബീവിയുടെയും മകന്‍ മുഹമ്മദ് റിയാസ് (26) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പായിരുന്നു അപകടം. ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. മഹറൂഫ ഏക സഹോദരിയാണ്. റിയാസിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ചെര്‍ക്കള: ദുബായില്‍ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെര്‍ക്കള വി.കെ പാറയിലെ മുഹമ്മദിന്റെയും ബീവിയുടെയും മകന്‍ മുഹമ്മദ് റിയാസ് (26) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പായിരുന്നു അപകടം. ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
മഹറൂഫ ഏക സഹോദരിയാണ്. റിയാസിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Related Articles
Next Story
Share it