ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ബദിയടുക്കയിലെ പ്രതിശ്രുത വരന്‍ മരിച്ചു

ബദിയടുക്ക: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ ബദിയടുക്ക സ്വദേശിയായ പ്രതിശ്രുത  വരന്‍ മരിച്ചു. ബദിയടുക്ക കരിമ്പിലയിലെ ഗണേഷ് പ്രഭു-ജയശ്രീ ദമ്പതികളുടെ മകന്‍ പ്രവീണ്‍ കുമാര്‍ പ്രഭു(29)വാണ് മരിച്ചത്. ഈ മാസം 23ന് വിവാഹം നടക്കാനിരിക്കെയായിരുന്നു പ്രവീണിനെ മരണം തട്ടിയെടുത്തത്. പത്ത് വര്‍ഷത്തോളമായി ബംഗളൂരു ഹൊസബട്ടു അത്തിബളെയില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ് സൂപ്പര്‍വൈസറായിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രിയായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് […]

ബദിയടുക്ക: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ ബദിയടുക്ക സ്വദേശിയായ പ്രതിശ്രുത വരന്‍ മരിച്ചു. ബദിയടുക്ക കരിമ്പിലയിലെ ഗണേഷ് പ്രഭു-ജയശ്രീ ദമ്പതികളുടെ മകന്‍ പ്രവീണ്‍ കുമാര്‍ പ്രഭു(29)വാണ് മരിച്ചത്. ഈ മാസം 23ന് വിവാഹം നടക്കാനിരിക്കെയായിരുന്നു പ്രവീണിനെ മരണം തട്ടിയെടുത്തത്. പത്ത് വര്‍ഷത്തോളമായി ബംഗളൂരു ഹൊസബട്ടു അത്തിബളെയില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ് സൂപ്പര്‍വൈസറായിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രിയായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് രാത്രിയോടെ സംസ്‌കരിച്ചു. കഴിഞ്ഞ 14ന് നാട്ടിലെത്തിയ പ്രവീണ്‍ 17നാണ് മടങ്ങിയത്. പ്രശാന്ത്, ധനഞ്ജയ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it