അജ്മാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ അജാനൂരിലെ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അജ്മാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അജാനൂര്‍ കടപ്പുറം സ്വദേശി മരിച്ചു. കൊത്തിക്കാലിലെ അഷ്‌കര്‍ അബ്ദുല്ല(30)യാണ് മരിച്ചത്. 17നായിരുന്നു അപകടം. അഷ്‌കര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. ബൈക്കില്‍ പോകുന്നതിനിടെ അജ്മാനിലെ ജംഗ്ഷനില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് വീണ അസ്‌കര്‍ അജ്മാനിലെ അല്‍ ഖലീഫ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. 10 മാസം മുമ്പാണ് അഷ്‌കര്‍ […]

കാഞ്ഞങ്ങാട്: അജ്മാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അജാനൂര്‍ കടപ്പുറം സ്വദേശി മരിച്ചു. കൊത്തിക്കാലിലെ അഷ്‌കര്‍ അബ്ദുല്ല(30)യാണ് മരിച്ചത്. 17നായിരുന്നു അപകടം. അഷ്‌കര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. ബൈക്കില്‍ പോകുന്നതിനിടെ അജ്മാനിലെ ജംഗ്ഷനില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് വീണ അസ്‌കര്‍ അജ്മാനിലെ അല്‍ ഖലീഫ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. 10 മാസം മുമ്പാണ് അഷ്‌കര്‍ നാട്ടിലെത്തി തിരിച്ചു പോയത്. കൊത്തിക്കാലിലെ അബ്ദുല്ലയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: മിസിരിയ. മകള്‍: ആമിന. സഹോദരിമാര്‍: അശ്ഫല, അശ്ഫാന, ആഷിറ. മൃതദേഹം നാളെ രാവിലെ മംഗളൂരു വഴി ഏഴുമണിയോടെ കൊത്തിക്കാലിലെത്തിക്കും.

Related Articles
Next Story
Share it