പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ആദൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ്(31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് ഇല്യാസ് പയസ്വിനിപ്പുഴയിലെ മേത്തുങ്കാല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പയസ്വിനി പുഴയുടെ പല ഭാഗങ്ങളിലും വെള്ളം വറ്റിയിട്ടുണ്ടെങ്കിലും മേത്തുങ്കാല്‍ കടവില്‍ നാലാള്‍ ഉയരത്തില്‍ വെള്ളമുണ്ട്. ഇല്യാസിന് നീന്താന്‍ അറിയാമെങ്കിലും ക്ഷീണിതനായി മുങ്ങിത്താഴുകയായിരുന്നു. ഇല്യാസിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. പടിയത്തടുക്കയിലെ എരിക്കളം മുഹമ്മദ് കുഞ്ഞിയുടെയും […]

ആദൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ്(31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് ഇല്യാസ് പയസ്വിനിപ്പുഴയിലെ മേത്തുങ്കാല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പയസ്വിനി പുഴയുടെ പല ഭാഗങ്ങളിലും വെള്ളം വറ്റിയിട്ടുണ്ടെങ്കിലും മേത്തുങ്കാല്‍ കടവില്‍ നാലാള്‍ ഉയരത്തില്‍ വെള്ളമുണ്ട്. ഇല്യാസിന് നീന്താന്‍ അറിയാമെങ്കിലും ക്ഷീണിതനായി മുങ്ങിത്താഴുകയായിരുന്നു. ഇല്യാസിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. പടിയത്തടുക്കയിലെ എരിക്കളം മുഹമ്മദ് കുഞ്ഞിയുടെയും ദൈനബിയുടെയും മകനാണ്. മുഹമ്മദ് കുഞ്ഞി സി.പി.സി.ആര്‍.ഐയിലെ ട്രാക്ടര്‍ ഡ്രൈവറായിരുന്നു. വിവാഹിതനായ ഇല്യാസ് ഒരുമാസം മുമ്പ് വിവാഹമോചനം നേടിയിരുന്നു. സഹോദരങ്ങള്‍: നാസര്‍, റസാക്ക്, ലത്തീഫ്, സാബിദ്, ഫൗസിയ, ഖയറുന്നീസ, മിസ്രിയ, നൂര്‍ജഹാന്‍.