കാസര്‍കോട് എം.ജി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറാണ് (22) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കാസര്‍കോട് എം.ജി റോഡിലായിരുന്നു അപകടം.ഫാസില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിന്റെ ടയര്‍ ഫാസിലിന്റെ ദേഹത്ത് കയറി ദാരുണമായി മരണപ്പെടുകയായിരുന്നു.മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് നിരവധി ആളുകള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തി. […]

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറാണ് (22) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കാസര്‍കോട് എം.ജി റോഡിലായിരുന്നു അപകടം.
ഫാസില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിന്റെ ടയര്‍ ഫാസിലിന്റെ ദേഹത്ത് കയറി ദാരുണമായി മരണപ്പെടുകയായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് നിരവധി ആളുകള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തി. നേരത്തെ മൊഗ്രാല്‍പുത്തൂരിലെ മിന്‍ഹ ബേക്കറി ജീവനക്കാരനായിരുന്നു ഫാസില്‍.
സഹോദരങ്ങള്‍: തമീം, ത്വാഹ.

Related Articles
Next Story
Share it