പാറപ്പള്ളിയില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ എഴ് മണിയോടെ പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പിലാണ് അപകടം. പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തിവരുന്ന ചെറുപനത്തടി സ്വദേശി പി.കെ. യൂസഫ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചുള്ളിക്കരയിലെ മുഹമ്മദ് ഷിഹാസിന് (19) പരിക്കേറ്റു. ബന്തടുക്ക-കാസര്‍കോട് റൂട്ടിലോടുന്ന ശ്രീയ ബസുമായാണ് പിക്കപ്പ് കൂട്ടിയടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്കും പിക്കപ്പ് പാണത്തൂര്‍ ഭാഗത്തേക്കും പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പ് പിറകുവശത്തേക്ക് നീങ്ങി നിന്നു. […]

കാഞ്ഞങ്ങാട്: ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ എഴ് മണിയോടെ പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പിലാണ് അപകടം. പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തിവരുന്ന ചെറുപനത്തടി സ്വദേശി പി.കെ. യൂസഫ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചുള്ളിക്കരയിലെ മുഹമ്മദ് ഷിഹാസിന് (19) പരിക്കേറ്റു. ബന്തടുക്ക-കാസര്‍കോട് റൂട്ടിലോടുന്ന ശ്രീയ ബസുമായാണ് പിക്കപ്പ് കൂട്ടിയടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്കും പിക്കപ്പ് പാണത്തൂര്‍ ഭാഗത്തേക്കും പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പ് പിറകുവശത്തേക്ക് നീങ്ങി നിന്നു. കാബിനില്‍ കുടുങ്ങിയ യൂസഫിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചു. കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെ പഴങ്ങള്‍ വില്‍പ്പന നടത്തിവരുന്ന യൂസഫ് പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നും പഴങ്ങളുമെടുത്ത് പാണത്തൂരിലേക്ക് പോവുകയായിരുന്നു. പരേതനായ അബ്ദുള്ള ഹാജി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹൈല. മകള്‍: നിത ഫാത്തിമ. സഹോദരങ്ങള്‍: ഫൈസല്‍, സാദിഖ്, ഹനീഫ, അബ്ദുറഹ്‌മാന്‍, സീനത്ത് (മുട്ടുന്തല), പരേതനായ മൊയ്തീന്‍ കുഞ്ഞി.

Related Articles
Next Story
Share it