റോഡപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: റോഡപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. പെരിയ ചെക്കിപ്പള്ളത്തെ മഠത്തില്‍ വീട്ടില്‍ കെ.വി ബാബു (43) ആണ് മരിച്ചത്. പെരിയ ആയമ്പാറ റോഡില്‍ ചെക്കിപ്പള്ളത്ത് സ്‌കൂട്ടറില്‍ നിന്നും വീണ് കിടക്കുന്നതാണ് കണ്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉടന്‍തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 12.30 ഓടെയാണ് മരിച്ചത്. അപകടമുണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് സംശയം.കുമ്പളയിലെ ബാറ്ററി കമ്പനിയിലെ ജീവനക്കാരനാണ് ബാബു. ജോലി കഴിഞ്ഞ് […]

കാഞ്ഞങ്ങാട്: റോഡപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. പെരിയ ചെക്കിപ്പള്ളത്തെ മഠത്തില്‍ വീട്ടില്‍ കെ.വി ബാബു (43) ആണ് മരിച്ചത്. പെരിയ ആയമ്പാറ റോഡില്‍ ചെക്കിപ്പള്ളത്ത് സ്‌കൂട്ടറില്‍ നിന്നും വീണ് കിടക്കുന്നതാണ് കണ്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉടന്‍തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 12.30 ഓടെയാണ് മരിച്ചത്. അപകടമുണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് സംശയം.
കുമ്പളയിലെ ബാറ്ററി കമ്പനിയിലെ ജീവനക്കാരനാണ് ബാബു. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. പരേതരായ രാമന്റെയും മാധവിയുടേയും മകനാണ്. സഹോദരങ്ങള്‍: കെ.വി നാരായണന്‍, ശാരദ ആലക്കോട്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it