വിട്ള: വിട്ള പൊലീസ് സ്റ്റേഷന് പരിധിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. സുബ്രഹ്മണ്യയിലെ പഞ്ച സ്വദേശി സുദര്ശന് (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സുദര്‍ശനും മറ്റൊരാളും വിട്ള മനിലയിലെ ബാവലിമൂലയിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് നിസാര പരിക്കേറ്റു. വിട്ള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.