ടെമ്പോയില്‍ കൊണ്ടുപോയ മുളയില്‍ തട്ടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ടെമ്പോയില്‍ കൊണ്ടുപോയ മുളയില്‍ തട്ടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പെരിയ കൂടാനം മീത്തല്‍ വീട്ടില്‍ നാരായണന്‍ ആചാരി-മാധവി ദമ്പതികളുടെ മകന്‍ ശംഭു കുമാര്‍ (43) ആണ് മരിച്ചത്.ബൈക്കില്‍ കൂടെയുണ്ടായിരുന്ന കുണ്ടംകുഴി സ്വദേശി സതീശ(20)ന് പരിക്കേറ്റു.കുണ്ടംകുഴി മൂന്നാംകടവ് റോഡില്‍ നെടുമ്പയിലില്‍ ഇന്നലെ വൈകിട്ടാണ് അപകടം. ശംഭു കുമാര്‍ കുണ്ടംകുഴിയില്‍ നിന്നും മൂന്നാംകടവ് ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന ടെമ്പോ പെട്ടെന്ന് നിര്‍ത്തിയതോടെ മുളയില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേറ്റ ശംഭുകുമാറിനെ […]

കാഞ്ഞങ്ങാട്: ടെമ്പോയില്‍ കൊണ്ടുപോയ മുളയില്‍ തട്ടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
പെരിയ കൂടാനം മീത്തല്‍ വീട്ടില്‍ നാരായണന്‍ ആചാരി-മാധവി ദമ്പതികളുടെ മകന്‍ ശംഭു കുമാര്‍ (43) ആണ് മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന കുണ്ടംകുഴി സ്വദേശി സതീശ(20)ന് പരിക്കേറ്റു.
കുണ്ടംകുഴി മൂന്നാംകടവ് റോഡില്‍ നെടുമ്പയിലില്‍ ഇന്നലെ വൈകിട്ടാണ് അപകടം. ശംഭു കുമാര്‍ കുണ്ടംകുഴിയില്‍ നിന്നും മൂന്നാംകടവ് ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന ടെമ്പോ പെട്ടെന്ന് നിര്‍ത്തിയതോടെ മുളയില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേറ്റ ശംഭുകുമാറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിനിടയാക്കിയ ടെമ്പോ ഡ്രൈവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. മരപ്പണിക്കാരനാണ് ശംഭുകുമാര്‍.
ഭാര്യ: രഞ്ജിനി. മക്കള്‍: അഭയ്, അദ്വൈത്. സഹോദരങ്ങള്‍: ഉപേന്ദ്രന്‍, ഭവാനി, സതീശന്‍, ദിനേശന്‍.

Related Articles
Next Story
Share it