പച്ചില വളം ശേഖരിക്കുന്നതിനിടെ യുവാവ് മരത്തില്‍ നിന്ന് വീണുമരിച്ചു

കാഞ്ഞങ്ങാട്: പച്ചിലവളം ശേഖരിക്കുന്നതിനിടെ യുവാവ് മരത്തില്‍ നിന്ന് വീണു മരിച്ചു. ബളാല്‍ പാലച്ചുരം തട്ടിലെ സി. ബാബു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബളാലിലെ ഒരു പറമ്പില്‍ നിന്നും മരക്കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടം. മരത്തിന്റെ വലിയ ശാഖ പൊട്ടിവീണപ്പോള്‍ ഇതോടൊപ്പം ബാബുവും താഴേക്ക് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്നു മാധവന്‍, ഉമേശന്‍ എന്നിവര്‍ വീട്ടുകാരെ വിളിച്ച് വെള്ളരിക്കുണ്ടിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ജില്ലാ ആസ്പത്രിയില്‍ കൊണ്ടു പോകാന്‍ പറഞ്ഞു. ഇവിടെ എത്തുമ്പോഴേക്കും […]


കാഞ്ഞങ്ങാട്: പച്ചിലവളം ശേഖരിക്കുന്നതിനിടെ യുവാവ് മരത്തില്‍ നിന്ന് വീണു മരിച്ചു. ബളാല്‍ പാലച്ചുരം തട്ടിലെ സി. ബാബു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബളാലിലെ ഒരു പറമ്പില്‍ നിന്നും മരക്കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടം. മരത്തിന്റെ വലിയ ശാഖ പൊട്ടിവീണപ്പോള്‍ ഇതോടൊപ്പം ബാബുവും താഴേക്ക് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്നു മാധവന്‍, ഉമേശന്‍ എന്നിവര്‍ വീട്ടുകാരെ വിളിച്ച് വെള്ളരിക്കുണ്ടിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ജില്ലാ ആസ്പത്രിയില്‍ കൊണ്ടു പോകാന്‍ പറഞ്ഞു. ഇവിടെ എത്തുമ്പോഴേക്കും മരിച്ചു. ശ്രീധരന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: അമ്പിളി. മകള്‍: അമ്മു. സഹോദരങ്ങള്‍: ഗോപാലന്‍, രാജന്‍, രവി, ശശി, പുഷ്പ. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it