മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെ കല്ലടമ്പി മാവിനക്കട്ടയിലെ കൊറഗ-ചോമാറു ദമ്പതികളുടെ മകന്‍ രവി(38)യാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് ബെളിഞ്ചയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മരം വെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരത്തിന് മുകളില്‍ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ രവിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: മോഹിനി. മക്കള്‍: പൂജശ്രീ, തേജസ്, പുണ്യശ്രീ. സഹോദരങ്ങള്‍: മാധവ, ബാബു, സുശീല, നാരായണ, വിനോദ, വിഷ്ണുനാഥ. […]

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെ കല്ലടമ്പി മാവിനക്കട്ടയിലെ കൊറഗ-ചോമാറു ദമ്പതികളുടെ മകന്‍ രവി(38)യാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് ബെളിഞ്ചയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മരം വെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരത്തിന് മുകളില്‍ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ രവിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: മോഹിനി. മക്കള്‍: പൂജശ്രീ, തേജസ്, പുണ്യശ്രീ. സഹോദരങ്ങള്‍: മാധവ, ബാബു, സുശീല, നാരായണ, വിനോദ, വിഷ്ണുനാഥ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it