കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറ്റാരിക്കാല്‍ സ്വദേശി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രകുന്നേല് ചാക്കോയുടെ മകന് റോബിന് ടി. ചാക്കോ (28)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.15നാണ് അപകടം. ചെറുപുഴയില്‍ നിന്നും ചിറ്റാരിക്കാരിലേക്ക് പോകുമ്പോള്‍ കുളിനീരില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ മിംസ് ആസ്പത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.