ആണി തറപ്പിച്ച മരവടി കൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു; അയല്‍വാസി റിമാണ്ടില്‍
ഉദുമ: ആണി തറപ്പിച്ച മരവടികൊണ്ട് തലക്കടിയേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി.എ റഷീദ് (42) ആണ് മരിച്ചത്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത അയല്‍വാസി എം.ഹബീബിനെ (40) കോടതി റിമാണ്ട് ചെയ്തു. ജൂലൈ 10ന് പെരുന്നാള്‍ ദിവസം കൂളിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ റഷീദിനെ അയല്‍വാസിയായ ഹബീബ് മുന്‍വിരോധം കാരണം ആണി തറപ്പിച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ […]

ഉദുമ: ആണി തറപ്പിച്ച മരവടികൊണ്ട് തലക്കടിയേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി.എ റഷീദ് (42) ആണ് മരിച്ചത്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത അയല്‍വാസി എം.ഹബീബിനെ (40) കോടതി റിമാണ്ട് ചെയ്തു. ജൂലൈ 10ന് പെരുന്നാള്‍ ദിവസം കൂളിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ റഷീദിനെ അയല്‍വാസിയായ ഹബീബ് മുന്‍വിരോധം കാരണം ആണി തറപ്പിച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമ ആസ്പത്രിയിലും പിന്നീട് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആസ്പത്രിയിലും കൊണ്ടുപോയി ചികിത്സിച്ച് വരികയായിരുന്നു. ചികിത്സയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ ഇന്നലെ കാസര്‍കോട് ആസ്പത്രിയിലേക്ക് കൊണ്ടുവരികയും വഴിയില്‍ വെച്ച് റഷീദ് മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ റഷീദിന്റെ ബന്ധു മുഹമ്മദ് സല്‍മാന്‍ ഫാരിസിന്റെ പരാതിയിലാണ് ഹബീബിനെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് സി.ഐ ടി ഉത്തംദാസ്, ജൂനിയര്‍ എസ്.ഐ ശരത് സോമന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റഷീദിന്റെ മൃതദേഹം സി.ഐയുടെ ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കയാണ്. സംഭവ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.