റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു
ബദിയടുക്ക: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ പരേതരായ മദറയുടെയും ലീലയുടെയും മകന്‍ കുശല(42) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ ബദിയടുക്ക-കുമ്പള റോഡിലെ ദര്‍ബത്തടുക്കയിലാണ് അപകടമുണ്ടായത്. കുശല ബന്ധുവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നീര്‍ച്ചാലില്‍ നിന്ന് സീതാംഗോളിയിലേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന സ്‌കൂട്ടര്‍ കുശലയെ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുശലയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുശലയുടെ കാലിന്റെ തുടയെല്ല് […]

ബദിയടുക്ക: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ പരേതരായ മദറയുടെയും ലീലയുടെയും മകന്‍ കുശല(42) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ ബദിയടുക്ക-കുമ്പള റോഡിലെ ദര്‍ബത്തടുക്കയിലാണ് അപകടമുണ്ടായത്. കുശല ബന്ധുവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നീര്‍ച്ചാലില്‍ നിന്ന് സീതാംഗോളിയിലേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന സ്‌കൂട്ടര്‍ കുശലയെ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുശലയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുശലയുടെ കാലിന്റെ തുടയെല്ല് പൊട്ടിയ നിലയിലായിരുന്നു. കൂലിത്തൊഴിലാളിയാണ്. ഭാര്യ: ജയന്തി. മക്കളില്ല. സഹോദരങ്ങള്‍: അച്യുത, ദയാനന്ദ, അശോക. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.