വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: അറവുശാലയിലേക്ക് കൊണ്ട് വന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടി പരാക്രമം കാട്ടി. പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5 മണിയോടെ മൊഗ്രാല്‍പുത്തൂര്‍ കടവത്താണ് സംഭവം. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (24) ആണ് മരിച്ചത്. അബ്ദുല്ലയുടെ ഉടമസ്ഥതയില്‍ കടവത്ത് പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് വിരണ്ടോടിയ പോത്ത് പരാക്രമം കാട്ടിയത്. പോത്തിനെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് സാദിഖിന് കുത്തേറ്റത്. അടിവയറ്റിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടന്‍ […]

കാസര്‍കോട്: അറവുശാലയിലേക്ക് കൊണ്ട് വന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടി പരാക്രമം കാട്ടി. പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5 മണിയോടെ മൊഗ്രാല്‍പുത്തൂര്‍ കടവത്താണ് സംഭവം. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (24) ആണ് മരിച്ചത്. അബ്ദുല്ലയുടെ ഉടമസ്ഥതയില്‍ കടവത്ത് പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് വിരണ്ടോടിയ പോത്ത് പരാക്രമം കാട്ടിയത്. പോത്തിനെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് സാദിഖിന് കുത്തേറ്റത്. അടിവയറ്റിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അതിനിടെ വിരണ്ടോടി മൊഗ്രാല്‍ ഭാഗത്ത് എത്തിയ പോത്ത് പരാക്രമം തുടര്‍ന്നു. ദേശീയപാതയില്‍ ഓടുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചു. മൊഗ്രാല്‍ ദേശീയപാതയോരത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങളിലും നാശനഷ്ടം വരുത്തി. മൊഗ്രാലില്‍ വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി അടക്കമുള്ളവര്‍ക്കാണ് പോത്തിന്റെ പരാക്രമത്തില്‍ പരിക്കേറ്റത്. ശംസീന (19), സാജിദ (34), ഹൈറ ഫത്തിന്‍ (നാല്) തുടങ്ങിയവര്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സ തേടി. നാട്ടുകാരും പൊലീസും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് പോത്തിനെ പിടിച്ച് കെട്ടിയത്.
മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ജനറല്‍ ആസ്പത്രിയിലെത്തി. ചിത്രദുര്‍ഗയിലെ റസാഖിന്റെയും ഫാത്തിമയുടെയും മകനാണ് സാദിഖ്. ഭാര്യ: അസ്മ. മക്കള്‍: സല്‍മാന്‍, അജു. സഹോദരങ്ങള്‍: മന്‍സൂര്‍, സാദാത്ത്, അന്‍സാര്‍, തന്‍വീര്‍, ജാവീദ്.

Related Articles
Next Story
Share it