ഒടയംചാലില്‍ സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഒടയംചാലില്‍ സ്‌കൂട്ടറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഒടയംചാല്‍ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം. മാലക്കല്ല് ചെരുമ്പച്ചാലിലെ ടി.എം മേഴ്‌സിയുടെ മകന്‍ ടി.എം. ടിന്റു (28)വാണ് മരിച്ചത്. ഒടയംചാല്‍ തട്ടില്‍ ബാര്‍ ഹോട്ടലിലെ അക്കൗണ്ടന്റാണ്. സന്ധ്യയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് മരിച്ചത്. നേരത്തെ എറണാകുളം തൃപ്പൂണിത്തുറയിലും ബാറില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. […]

കാഞ്ഞങ്ങാട്: ഒടയംചാലില്‍ സ്‌കൂട്ടറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഒടയംചാല്‍ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം. മാലക്കല്ല് ചെരുമ്പച്ചാലിലെ ടി.എം മേഴ്‌സിയുടെ മകന്‍ ടി.എം. ടിന്റു (28)വാണ് മരിച്ചത്. ഒടയംചാല്‍ തട്ടില്‍ ബാര്‍ ഹോട്ടലിലെ അക്കൗണ്ടന്റാണ്. സന്ധ്യയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് മരിച്ചത്. നേരത്തെ എറണാകുളം തൃപ്പൂണിത്തുറയിലും ബാറില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. അഞ്ചുമാസം മുമ്പാണ് ഒടയംചാല്‍ ബാറില്‍ ജോലിക്കെത്തിയത്. ഒരാഴ്ച മുമ്പാണ് സ്‌കൂട്ടര്‍ വാങ്ങിയത്. സഹോദരങ്ങള്‍: മനു, ടിനു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ നാട്ടില്‍ കൊണ്ടുവരും. നാളെ രാവിലെ പത്തിന് മാലക്കല്ല് ഉണ്ണി മിശിഹാ പള്ളിയിലാണ് സംസ്‌കാരം.

Related Articles
Next Story
Share it