കാഞ്ഞങ്ങാട്ട് വിഷം കഴിച്ച് മരിച്ച യുവതിക്ക് പിന്നാലെ യുവാവും മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ ഒരുമിച്ച് വിഷം കഴിച്ച സംഭവത്തില്‍ യുവതിക്ക് പിന്നാലെ കൂടെ താമസിച്ചുവന്ന യുവാവും മരിച്ചു. കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ തൊഴിലാളിയും പത്തനംതിട്ട സ്വദേശിയുമായ ജയപ്രകാശ് (48) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. തൃശ്ശൂര്‍ സ്വദേശിനിയും പത്തനംതിട്ടയില്‍ താമസക്കാരിയുമായിരുന്ന രമ (45) രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ പ്രകാശനും മരിച്ചത്. ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിച്ചിരുന്നത്. രണ്ടുവര്‍ഷമായി ഇവിടെയായിരുന്നു […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ ഒരുമിച്ച് വിഷം കഴിച്ച സംഭവത്തില്‍ യുവതിക്ക് പിന്നാലെ കൂടെ താമസിച്ചുവന്ന യുവാവും മരിച്ചു. കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ തൊഴിലാളിയും പത്തനംതിട്ട സ്വദേശിയുമായ ജയപ്രകാശ് (48) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. തൃശ്ശൂര്‍ സ്വദേശിനിയും പത്തനംതിട്ടയില്‍ താമസക്കാരിയുമായിരുന്ന രമ (45) രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ പ്രകാശനും മരിച്ചത്. ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിച്ചിരുന്നത്. രണ്ടുവര്‍ഷമായി ഇവിടെയായിരുന്നു താമസം. രമ തനിക്ക് വിഷം നല്‍കി എന്ന് ആംബുലന്‍സില്‍ വെച്ച് ജയപ്രകാശ് പറഞ്ഞിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന് മൊഴിയെടുക്കാന്‍ ആയില്ല. വായില്‍ ഗുരുതര പൊള്ളലേറ്റാണ് ജയപ്രകാശ് പരിയാരത്ത് കഴിഞ്ഞിരുന്നത്.
പത്തനംതിട്ട മലയാലപ്പുഴയില്‍ നിന്ന് ഏഴുവര്‍ഷം മുമ്പ് കാണാതായ ഭര്‍തൃമതിയാണ് രമ എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ജയപ്രകാശിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല

Related Articles
Next Story
Share it