തമിഴ്‌നാട് സ്വദേശിയായ യുവ ഡോക്ടര്‍ കാസര്‍കോട്ട് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരു എ.ജെ ആസ്പത്രിയിലെ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയുമായ ഡോ. കെ. സിദ്ധാര്‍ത്ഥ് (24) ആണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളം വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. അതിനിടെ തീവണ്ടി മുന്നോട്ടെടുത്തതോടെ ഓടിക്കയറുന്നതിനിടെയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി […]

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരു എ.ജെ ആസ്പത്രിയിലെ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയുമായ ഡോ. കെ. സിദ്ധാര്‍ത്ഥ് (24) ആണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളം വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. അതിനിടെ തീവണ്ടി മുന്നോട്ടെടുത്തതോടെ ഓടിക്കയറുന്നതിനിടെയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി നിര്‍ത്തിച്ചു. ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് സിദ്ധാര്‍ത്ഥിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റെയില്‍വേ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. എന്‍.കുമാറിന്റെയും അംബികാവതിയുടേയും മകനാണ്. സഹോദരി: സൗമ്യ.

Related Articles
Next Story
Share it