ആകാശയാത്രയില്‍ അസ്വസ്ഥത അനുഭവപ്പെട്ട 35കാരിക്ക് രക്ഷകനായി കാസര്‍കോട്ടെ യുവ ഡോക്ടര്‍
റാസല്‍ഖൈമ: ആകാശയാത്രയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 35കാരിക്ക് കാസര്‍കോട്ടെ യുവ ഡോക്ടര്‍ രക്ഷകനായി. കഴിഞ്ഞ ദിവസം രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്ര പകുതി പിന്നിട്ടപ്പോഴാണ് യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി കാബിന്‍ ക്രൂ അംഗങ്ങള്‍ അറിയച്ചപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ല സഹായവുമായി രംഗത്തുവന്നു. ഡോ. ലഹലിന്റെ സമയോചിത ഇടപെടല്‍ യുവതിക്കൊപ്പം വിമാന ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നല്‍കിയ […]

റാസല്‍ഖൈമ: ആകാശയാത്രയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 35കാരിക്ക് കാസര്‍കോട്ടെ യുവ ഡോക്ടര്‍ രക്ഷകനായി. കഴിഞ്ഞ ദിവസം രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്ര പകുതി പിന്നിട്ടപ്പോഴാണ് യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി കാബിന്‍ ക്രൂ അംഗങ്ങള്‍ അറിയച്ചപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ല സഹായവുമായി രംഗത്തുവന്നു. ഡോ. ലഹലിന്റെ സമയോചിത ഇടപെടല്‍ യുവതിക്കൊപ്പം വിമാന ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നല്‍കിയ ആശ്വാസം ചെറുതല്ല.
ഡോ. ലഹലിന് ഇന്‍ഡിഗോയിലെ ജീവനക്കാര്‍ നന്ദി രേഖപ്പെടുത്തി കുറിപ്പും സമ്മാനിച്ചു. 'പ്രിയപ്പെട്ട സര്‍, ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും താങ്കളുടെ പിന്തുണക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു! ഇത് ഞങ്ങള്‍ എത്ര മാത്രം വിലമതിക്കുന്നുവെന്ന് താങ്കള്‍ക്ക് മനസിലാകണമെന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ മികച്ച ആയൂരാരോഗ്യ സന്തോഷങ്ങള്‍ നിറയട്ടെയെന്ന് ആശംസിക്കുന്നു. ടീം 6E1471-പൂജ, വിസച്ചു, പിമ, പ്രീത, ദുപന്‍സ്' എന്ന വരികളോടെയാണ് ഡോ. ലഹലിന്റെ സേവനത്തിന് നന്ദി അറിയിച്ചത്.
റാസല്‍ഖൈമയില്‍ രക്ഷിതാക്കളുടെ അടുത്തേക്കുള്ള യാത്രയിലായിരുന്നു ഡോ. ലഹല്‍. റാക്പാക്ക് എം.ഡിയും കാസര്‍കോട് സ്വദേശിയുമായ ടി.വി. അബ്ദുല്ലയുടെയും ജാസ്മിന്‍ അബ്ദുല്ലയുടെയും മകനാണ്.