42,000 പേര്‍ മരിച്ചുവീണിട്ടും ഉള്ളിലെ തീയുമായി പോരാട്ടം കെടാതെ ഹമാസ്
ടെല്‍ അവീവ്: ലോകഗതി മാറ്റിമറിച്ച ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. വിവിധ ലോകനഗരങ്ങളില്‍ ഇന്ന് യുദ്ധവിരുദ്ധ റാലികള്‍ നടക്കുകയാണ്.ഇസ്രായേലിന്റെ കൊടുംചെയ്തികളില്‍ സഹികെട്ട് 2023 ഒക്ടോബര്‍ 7നാണ് ലോകത്തെ നടുക്കി ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 250ലേറെ പേരെ ബന്ദികളാക്കി. ഇസ്രയേല്‍ അന്നോളം പുലര്‍ത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകര്‍ന്ന ഒളിയുദ്ധമായിരുന്നു അത്. മണിക്കൂറുകള്‍ക്കകം ഹമാസിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആരംഭിച്ച പ്രത്യാക്രമണം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു ദയയുമില്ലാതെ തുടരുകയാണ്. ഒരു […]

ടെല്‍ അവീവ്: ലോകഗതി മാറ്റിമറിച്ച ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. വിവിധ ലോകനഗരങ്ങളില്‍ ഇന്ന് യുദ്ധവിരുദ്ധ റാലികള്‍ നടക്കുകയാണ്.
ഇസ്രായേലിന്റെ കൊടുംചെയ്തികളില്‍ സഹികെട്ട് 2023 ഒക്ടോബര്‍ 7നാണ് ലോകത്തെ നടുക്കി ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 250ലേറെ പേരെ ബന്ദികളാക്കി. ഇസ്രയേല്‍ അന്നോളം പുലര്‍ത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകര്‍ന്ന ഒളിയുദ്ധമായിരുന്നു അത്. മണിക്കൂറുകള്‍ക്കകം ഹമാസിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആരംഭിച്ച പ്രത്യാക്രമണം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു ദയയുമില്ലാതെ തുടരുകയാണ്. ഒരു വര്‍ഷത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 42,000 പേരാണ്. ഇതില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറിയിരിക്കുന്നു.
ഇപ്പോള്‍ സംഘര്‍ഷം പശ്ചിമേഷ്യയുടെ കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണ്. ലെബനന്‍ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്നു. യെമനിലും സിറിയയിലും ആക്രമണങ്ങള്‍ നടക്കുന്നു. ഇറാന്‍ നേരിട്ട് രണ്ടുവട്ടം ഇസ്രയേലിനെ ആക്രമിച്ചു. ലോകസമാധാനത്തിന് ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ വെറും കാഴ്ചക്കാരായി ചുരുങ്ങിപ്പോയ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. യു.എന്നിന്റെ സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി. യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേല്‍ പ്രവേശന വിലക്കു പോലും പ്രഖ്യാപിച്ചു.
കാര്യമായ ഒരിടപെടലിനും തയ്യാറാവാതെ ലോകശക്തികള്‍ കാഴ്ചക്കാരായി നില്‍ക്കുന്നു. എക്കാലവും ലോകരാജ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്രയേല്‍-പലസ്തീന്‍ ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോര്‍മുല പോലും ഇസ്രയേല്‍ ഇന്ന് തള്ളുകയാണ്. ഹമാസിന്റെ പൂര്‍ണ്ണമായ ഉന്മൂലനം ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്.
അതേസമയം, യുദ്ധ തന്ത്രങ്ങളിലെ പിഴവുകളുടെ പേരില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇസ്രയേലിനുള്ളില്‍ ഏറെ വിമര്‍ശനം നേരിടുന്നുണ്ട്. ഹമാസിനാകട്ടെ, തലവന്‍ ഇസ്മായില്‍ ഹനിയ അടക്കം നേതൃനിരയിലെ ഒട്ടേറെ പേരെ ഇസ്രയേലിന്റെ ആക്രമണത്തില്‍ നഷ്ടമായി. എന്നാല്‍ ഇപ്പോഴും ഹമാസ് ഇല്ലാതായി എന്നോ ഇനി തിരിച്ചടിക്ക് ശേഷിയില്ലാത്ത വിധം ദുര്‍ബലമായി എന്നോ പറയാനാവില്ല. ക്ഷയിച്ചുവെങ്കിലും അവരുടെ ഉള്ളിലെ കരുത്ത് ആളിക്കത്തുന്ന തീക്കി സമാനമാണ്. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഏറെ നീളുമെന്ന് ഇസ്രയേല്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇതിനിടയിലാണ് സംഘര്‍ഷം ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ പോരാട്ടമായി വഴിമാറുന്നത്. ഇനിയങ്ങോട്ട് അശാന്തി കൂടുതല്‍ കനക്കുന്ന ദിനങ്ങളാകും.