നെല്ലിക്കട്ട: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനമാരംഭിക്കാത്ത പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുമ്പില്‍ റീത്ത് സമര്‍പ്പിച്ച് മുസ്ലിംലീഗ് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 2023 മാര്‍ച്ച് 30നാണ് റവന്യു മന്ത്രി കെ. രാജന് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഇവിടെ ഓഫീസിന് ആവശ്യമായ ഫര്‍ണീച്ചറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും സജീകരിച്ചിട്ടില്ല. പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനും പരിഹാരമായില്ല. ഓഫീസ് കെട്ടിടം ഉടന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹുസൈന് ബേര്‍ക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചേരൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി കെ.എം, ലത്തീഫ് ചെന്നടുക്ക, അര്‍ഷാദ് എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, ഖാലിദ് കമ്മങ്കായം, ആഷിര്‍ കുന്നില്‍, അബ്ദു പി.കെ, യാസര്‍ കുന്നില്‍, അജ്മല്‍ നെല്ലിക്കട്ട, റാഷിദ് വൈ., സവാദ് അഹമ്മദ്, ജാബിര്‍ നെല്ലിക്കട്ട, അലി മണ്ഡലിക്കാട്, അഷ്റഫ് എന്‍.എ, അബ്ഷര്‍ ബേര്‍ക്ക, ഹംസ നെല്ലിക്കട്ട, ഇബ്രാഹിം ആര്.കെ, ഷരിഫ് നെല്ലിക്കട്ട, അബ്ദു നെല്ലിക്കട്ട, ഷംസുദ്ദീന്, സത്താര്‍ ബേര്‍ക്ക, ഷാക്കിര്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.