ഉളിയത്തടുക്കയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കില്‍ വീണ് തൊഴിലാളി മരിച്ചു. ഉളിയത്തടുക്കയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. തമിഴ്‌നാട് സേലം കള്ളക്കുറിശി മൈനാമൂട് സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അയ്യനാര്‍ (55) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്തിരുന്നു. ഇവിടെ ജോലിക്കെത്തിയ അയ്യനാര്‍ അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. അയ്യനാറിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. രാമസ്വാമിയുടേയും പെരുമയുടേയും […]

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കില്‍ വീണ് തൊഴിലാളി മരിച്ചു. ഉളിയത്തടുക്കയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. തമിഴ്‌നാട് സേലം കള്ളക്കുറിശി മൈനാമൂട് സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അയ്യനാര്‍ (55) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്തിരുന്നു. ഇവിടെ ജോലിക്കെത്തിയ അയ്യനാര്‍ അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. അയ്യനാറിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. രാമസ്വാമിയുടേയും പെരുമയുടേയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്ക ള്‍: അരുള്‍ ദാസ്, അരുള്‍ മണി, അരുള്‍ പ്രകാശ്. സഹോദരങ്ങള്‍: പാണ്ഡ്യന്‍, പാര്‍വതി, ഇന്ദിരാഗാഡി, തമിള രശി.

Related Articles
Next Story
Share it