ബംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഫേസ് ബുക്ക് കാമുകന്‍ അറസ്റ്റില്‍; തന്റെ നഗ്‌നചിത്രം കാമുകി മൊബൈലില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് ചെയ്തതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയുടെ മൊഴി

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഫേസ്ബുക്ക് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി സ്വദേശിയായ പ്രശാന്തിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗദേശ്വരിനഗറിലുള്ള ഫ്‌ളാറ്റിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഈ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന ചന്ദ്രകല(35), മൂന്ന് വയസുള്ള മകള്‍ രതന്യയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഈ സമയം ചന്ദ്രകലയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ജോലി ആവശ്യാര്‍ഥം പുറത്തുപോയതായിരുന്നു. ഇയാള്‍ തിരിച്ചുവന്നപ്പോഴാണ് ഭാര്യയെയും മകളെും കൊല്ലപ്പെട്ട നിലയില്‍ […]

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഫേസ്ബുക്ക് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി സ്വദേശിയായ പ്രശാന്തിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗദേശ്വരിനഗറിലുള്ള ഫ്‌ളാറ്റിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഈ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന ചന്ദ്രകല(35), മൂന്ന് വയസുള്ള മകള്‍ രതന്യയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഈ സമയം ചന്ദ്രകലയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ജോലി ആവശ്യാര്‍ഥം പുറത്തുപോയതായിരുന്നു. ഇയാള്‍ തിരിച്ചുവന്നപ്പോഴാണ് ഭാര്യയെയും മകളെും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയും സി.സി.ടി.വി ദൃശ്യങ്ങളും അയല്‍വാസികളുടെ മൊഴികളും ശേഖരിക്കുകയും ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രശാന്താണെന്ന് വ്യക്തമായത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചന്ദ്രകല ഫേസ്ബുക്കിലൂടെയാണ് പ്രശാന്തിനെ പരിചയപ്പെട്ടത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സ് ആപിലൂടെയും നിരന്തരം ചാറ്റിംഗിലേര്‍പ്പെട്ടതോടെ രണ്ടുപേരും പ്രണയത്തിലാകുകയായിരുന്നു. തന്നെ ചന്ദ്രകല ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും താന്‍ ഉറങ്ങുമ്പോള്‍ നഗ്‌നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പ്രശാന്ത് പൊലീസിനോട് വെളിപ്പെടുത്തി. നഗ്‌നചിത്രം തന്നെ കാണിച്ച ചന്ദ്രകല തനിക്ക് ഉടന്‍ പണം വേണമെന്നും ഇല്ലെങ്കില്‍ ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഇതേ ചൊല്ലി തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും പ്രശാന്ത് പറഞ്ഞു. ചന്ദ്രകല അടുക്കളയിലേക്ക് ഓടിപ്പോയി കത്തിയുമായി തിരിച്ചുവന്ന് തന്നെ കുത്താന്‍ ശ്രമിച്ചെന്നും താന്‍ കത്തി പിടിച്ചുവാങ്ങി ചന്ദ്രകലയുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നും പ്രശാന്ത് വെളിപ്പെടുത്തി. ചന്ദ്രകലയുടെ ശരീരത്തില്‍ ഇരുപതിലധികം കുത്തേല്‍ക്കുകയും ചെയ്തു. ചന്ദ്രകലയുടെ മൂന്നുവയസുകാരിയായ മകള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോള്‍ ശബ്ദം കേട്ട് ആളുകള്‍ എത്തുമെന്ന് ഭയന്നാണ് കുഞ്ഞിനെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പ്രശാന്ത് പൊലീസിനോട് വ്യക്തമാക്കി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it