കാടുവെട്ടുന്നതിനിടെ സ്ത്രീ തൊഴിലാളിക്ക് താഴ്ചയിലേക്ക് വീണ് പരിക്ക്‌

കാഞ്ഞങ്ങാട്: കാടുവെട്ടുന്നതിനിടെ സ്ത്രീ തൊഴിലാളി താഴ്ചയിലേക്ക് വീണു. കോടോം ബേളൂര്‍ ആനക്കുഴിയിലെ കെ.ജി മനേഷിന്റെ കുന്നിന്‍ചെരുവിലെ പറമ്പില്‍ കാടു വെട്ടുന്നതിനിടെയാണ് അപകടം. കെ. ഗീത (45)യാണ് കാല്‍ തെന്നി അഞ്ചു മീറ്ററോളം താഴ്ചയുള്ള തട്ടിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഗീതയ്ക്ക് മറ്റു തൊഴിലാളികളും വീട്ടുകാരും പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും എല്ല് പൊട്ടിയതിനാല്‍ പുറത്തെത്തിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട് നിന്നു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. നസറുദ്ദീന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. […]

കാഞ്ഞങ്ങാട്: കാടുവെട്ടുന്നതിനിടെ സ്ത്രീ തൊഴിലാളി താഴ്ചയിലേക്ക് വീണു. കോടോം ബേളൂര്‍ ആനക്കുഴിയിലെ കെ.ജി മനേഷിന്റെ കുന്നിന്‍ചെരുവിലെ പറമ്പില്‍ കാടു വെട്ടുന്നതിനിടെയാണ് അപകടം. കെ. ഗീത (45)യാണ് കാല്‍ തെന്നി അഞ്ചു മീറ്ററോളം താഴ്ചയുള്ള തട്ടിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഗീതയ്ക്ക് മറ്റു തൊഴിലാളികളും വീട്ടുകാരും പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും എല്ല് പൊട്ടിയതിനാല്‍ പുറത്തെത്തിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട് നിന്നു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. നസറുദ്ദീന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീഷ്, ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫീസര്‍ ഇ.ടി മുകേഷ്, ഹോംഗാര്‍ഡുമാരായ പി. നാരായണന്‍, കെ.കെ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് സ്‌ട്രെക്ച്ചറില്‍ കിടത്തിയ ശേഷം വല കൊണ്ട് പൊതിഞ്ഞ് കയര്‍ ഉപയോഗിച്ച് സാഹസികമായി പുറത്തെത്തിച്ച ശേഷം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 9.45നാണ് സംഭവം.

Related Articles
Next Story
Share it