സീരിയല്‍ നടനോടുള്ള ആരാധനമൂത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി അഞ്ചുവയസുള്ള കുഞ്ഞിനെയും കൂട്ടി മുംബൈയിലേക്ക് പോയി; മുംബൈ-കേരള മുസ്ലിം ജമാഅത്ത് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചു

കാഞ്ഞങ്ങാട്: സീരിയല്‍ നടനോടുള്ള ആരോധന മൂത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി അഞ്ചുവയസുള്ള പെണ്‍കുഞ്ഞിനെയും കൂട്ടി മുംബൈയിലേക്ക് പോയി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വീടുവിട്ടിറങ്ങി മുബൈയില്‍ എത്തിപ്പെട്ട യുവതിയെയും പെണ്‍കുഞ്ഞിനെയും മുംബൈ-കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഇ.ഒ അബ്ദുല്‍ റഹ്‌മാന്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ മൂലം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലെത്തിയ യുവതി വിമാനമാര്‍ഗമാണ് മുംബൈയിലേക്ക് പോയത്. യുവതിയെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉടനെ അന്വേഷണം […]

കാഞ്ഞങ്ങാട്: സീരിയല്‍ നടനോടുള്ള ആരോധന മൂത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി അഞ്ചുവയസുള്ള പെണ്‍കുഞ്ഞിനെയും കൂട്ടി മുംബൈയിലേക്ക് പോയി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വീടുവിട്ടിറങ്ങി മുബൈയില്‍ എത്തിപ്പെട്ട യുവതിയെയും പെണ്‍കുഞ്ഞിനെയും മുംബൈ-കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഇ.ഒ അബ്ദുല്‍ റഹ്‌മാന്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ മൂലം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലെത്തിയ യുവതി വിമാനമാര്‍ഗമാണ് മുംബൈയിലേക്ക് പോയത്. യുവതിയെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉടനെ അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് മുംബൈയില്‍ എത്തിയതായി ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പലരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മഞ്ചേശ്വരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും പൂനെയില്‍ ബിസിനസ് നടത്തുന്നയാളുമായ മോയിന്‍ പൂനെ വഴി മുംബൈ-കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഇഒ അബ്ദുല്‍ റഹ്‌മാനെ ബന്ധപ്പെട്ടു. ബന്ധുക്കളില്‍ നിന്നും യുവതിയുടെ മാനസിക നില മനസിലാക്കിയ അദ്ദേഹത്തിന് യുവതി ശിവഭഗവാന്‍ പ്രധാന കഥാ പാത്രമായുള്ള ഒരു ഹിന്ദി സീരിയല്‍ സ്ഥിരമായി കാണാറുണ്ടെന്നും അതിലെ നായകനായി അഭിനയിക്കുന്ന മോഹിത് റെഹ്ന എന്ന നടന്റെ ആരാധിക ആണെന്നും മനസിലാക്കി. അദ്ദേഹത്തോടുള്ള അമിതമായ ആരാധനയാണ് യുവതിയെ മുംബൈയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് മനസിലാക്കിയ അബ്ദുല്‍ റഹ്‌മാന്‍ ബന്ധുക്കളില്‍ നിന്നും മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ മോഹിത് രഹ്നയുടേതാക്കി യുവതിക്ക് ഫോണില്‍ അയച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. അതുവരെ ആര് വിളിച്ചാലും ഫോണ്‍ എടുത്തിരുന്നില്ല. പൊലീസില്‍ അന്വേഷിച്ചപ്പോള്‍ അവരുടെ ലൊക്കേഷന്‍ ഗോരേഖവ് ആണെന്ന് അറിയിച്ചെങ്കിലും യുവതി എയര്‍പോര്‍ട്ട് വിട്ട് എവിടെയും പോയിരുന്നില്ല. പക്ഷെ ഇഒ അബ്ദുല്‍ റഹ്‌മാന്‍ തന്ത്ര പരമായി മോഹിത് റെഹ്ന എന്ന് വിശ്വസിപ്പിച്ചു യുവതിയെ എയര്‍പോര്‍ട്ടില്‍ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ഉടനെ എത്താമെന്ന് അറിയിക്കുകയും ചെയ്തു. ഈ വിവരം കിട്ടിയത് മുതല്‍ യുവതിയുടെ ബന്ധുക്കളുമായും ഗള്‍ഫിലുള്ള ഭര്‍ത്താവുമായും അബ്ദുല്‍ റഹ്‌മാന്‍ നിരന്തരം ബന്ധപ്പെടുകയും അവരെ സമാധാനിപ്പിക്കുകയും ചെയ്തു. അബ്ദുല്‍ റഹ്‌മാന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ എങ്ങും പോകാതെ അവിടെ തന്നെ നിര്‍ത്താന്‍ യുവതിയുമായും നിരന്തരം സംസാരിച്ചു. പുലര്‍ച്ചെ തന്റെ മകനുമൊത്ത് ടാക്സി പിടിച്ചു എയര്‍പോര്‍ട്ടില്‍ എത്തി യുവതിയെ ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തുന്നത് വരെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തു സുരക്ഷിതമായി താമസിപ്പിക്കുകയും ചെയ്തു. വൈകുന്നേരം നാട്ടില്‍ നിന്നെത്തിയ ബന്ധുക്കള്‍ ജമാഅത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നിവരുടെ സന്നിധ്യത്തില്‍ രണ്ടുപേരെയും സ്വീകരിച്ചു. പിറ്റേ ദിവസം നാട്ടിലേക്ക് പോയി. എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു രാത്രിയില്‍ ഒരമ്മയുടെയും ഒന്നുമറിയാത്ത നിഷ്‌കളങ്കയായ ഒരു കുഞ്ഞു മോളുടെയും ജീവന്‍ രക്ഷിക്കാനായതില്‍ നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ ജമാഅത്ത് ഭാരവാഹികള്‍ അവരെ യാത്രയാക്കി. ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ നന്ദി അറിയിച്ചു.

Related Articles
Next Story
Share it