നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കെത്തിയ കോവിഡ് ബാധിച്ച കൊന്നക്കാട് സ്വദേശിനിക്ക് കിട്ടിയത് കഴുത്തറുപ്പന്‍ ബില്ല്
കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കെത്തിയ കൊവിഡ് ബാധിച്ച കൊന്നക്കാട് സ്വദേശിനിക്ക് കിട്ടിയത് കഴുത്തറുപ്പന്‍ ബില്ല്. മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയാണ് പുതിയ ചികിത്സാ നിരക്ക് പിന്‍പറ്റി കഴുത്തറുപ്പന്‍ ബില്ല് നല്‍കി രോഗിയെ പിഴിഞ്ഞത്. ബില്ലടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ ബന്ധുക്കളുടെ തുണയിലാണ് പണം നല്‍കിയത്. മൂന്നര ദിവസത്തെ ആസ്പത്രി ബില്ല് അരലക്ഷം രൂപയാണ്. ഈ മാസം 10ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 21 കാരിയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചത്. ഒരു ഇഞ്ചക്ഷനും കുറച്ച് മരുന്നുകളും നല്‍കിയതൊഴിച്ചാല്‍ […]

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കെത്തിയ കൊവിഡ് ബാധിച്ച കൊന്നക്കാട് സ്വദേശിനിക്ക് കിട്ടിയത് കഴുത്തറുപ്പന്‍ ബില്ല്. മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയാണ് പുതിയ ചികിത്സാ നിരക്ക് പിന്‍പറ്റി കഴുത്തറുപ്പന്‍ ബില്ല് നല്‍കി രോഗിയെ പിഴിഞ്ഞത്. ബില്ലടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ ബന്ധുക്കളുടെ തുണയിലാണ് പണം നല്‍കിയത്. മൂന്നര ദിവസത്തെ ആസ്പത്രി ബില്ല് അരലക്ഷം രൂപയാണ്. ഈ മാസം 10ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 21 കാരിയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചത്. ഒരു ഇഞ്ചക്ഷനും കുറച്ച് മരുന്നുകളും നല്‍കിയതൊഴിച്ചാല്‍ മറ്റു കാര്യമായ വിദഗ്ധചികിത്സ ഒന്നും ആവശ്യമായി വന്നില്ല. എന്നാല്‍ ഇവരോട് നാല് ദിവസത്തെ ഐസിയു ചാര്‍ജാണ് വാങ്ങിയത്. ഒരു ഐസി.യു.വില്‍ കിടത്തി ചികിത്സിക്കേണ്ടത്ര ഗുരുതരാവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 20 പിപിഇ കിറ്റുകളുടെ പണവും ഇവരില്‍ നിന്നും ഈടാക്കി. ഒരു വാര്‍ഡില്‍ മറ്റു ആറ് പേര്‍ക്കൊപ്പമാണ് ഇവരെയും കിടത്തിയത്. ഇതേ പി.പി.ഇ കിറ്റ് ധരിച്ച് തന്നെയാണ് ആറ് പേരെയും പരിശോധിച്ചതെന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ ആസ്പത്രി അധികൃതര്‍ വാര്‍ഡിനെയും ഐസിയുവെന്ന് പറഞ്ഞാണ് വന്‍ തുക ഈടാക്കിയത്. ഈ ആസ്പത്രിയിലേക്ക് തന്നെ പെണ്‍കുട്ടിയെയും കൊണ്ട് വരാന്‍ കാരണമുണ്ടായിരുന്നു. കുട്ടിയുടെ അച്ഛന്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയും സഹോദരിയും മാത്രമുള്ള വീടായതിനാല്‍ മറ്റു ആസ്പത്രിയിലേക്ക് പോകാന്‍ ബുദ്ധിമുട്ടായതിനാലാണ് ഇവിടെക്ക് തന്നെ വന്നത്. അച്ഛനെ ഈ മാസം എട്ടിന് ഉച്ചക്ക് ശേഷമാണ് ആശുപത്രി പ്രവേശിപ്പിച്ചത്. 12ന് ന്യൂമോണിയ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. 48500 രൂപയായിരുന്നു അച്ഛന്റെ ബില്ല്. ഐസിയു ചാര്‍ജ്, ഓക്‌സിജന്‍ ചാര്‍ജ് ഉള്‍പ്പെടെ നാല് ദിവസത്തെ ബില്ലാണിത്. എന്നാല്‍ ഓക്‌സിജനോ മറ്റ് ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാതെ മൂന്നര ദിവസം ആസ്പത്രിയില്‍ കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് ഇതിലും അധിക ബില്ലാണ് വന്നത്. ബില്ല് ലഭിച്ചപ്പോള്‍ കാര്യങ്ങള്‍ തിരക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആസ്പത്രിയില്‍ ഐസിയു മാത്രമേയുള്ളൂവെന്നാണ് ആസ്പത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വാര്‍ഡില്‍ കിടത്തിയിട്ടും ഐസിയു മാത്രമേ ആസ്പത്രിയില്‍ ഉള്ളുവെന്നത് വിശ്വസിക്കാന്‍ കഴിയാത്ത കാര്യമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.