അട്ടേങ്ങാനത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബല്ല കടപ്പുറം സ്വദേശിനി മരിച്ചു

കാഞ്ഞങ്ങാട്: അട്ടേങ്ങാനത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് ബല്ല കടപ്പുറം സ്വദേശിനി മരിച്ചു. മക്കള്‍ക്കും സഹോദരിക്കും പരുക്കേറ്റു. ബല്ല കടപ്പുറത്തെ പരേതനായ മാലോത്ത് അബൂബക്കറിന്റെ ഭാര്യ മാങ്കൂല്‍ ബീഫാത്തിമ (65)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ്് അപകടം. സാരമായി പരുക്കേറ്റ ഫാത്തിമ മംഗളൂരു ആശുപത്രിയിലാണ് മരിച്ചത്. കുടകില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി മടങ്ങി വരികയായിരുന്നു കുടുംബം. സഹോദരി ആയിഷ, മക്കളായ ഹബീബ് റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവര്‍ക്കും പരുക്കുണ്ട്. മറ്റു മക്കള്‍: അഷ്‌റഫ് […]

കാഞ്ഞങ്ങാട്: അട്ടേങ്ങാനത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് ബല്ല കടപ്പുറം സ്വദേശിനി മരിച്ചു. മക്കള്‍ക്കും സഹോദരിക്കും പരുക്കേറ്റു. ബല്ല കടപ്പുറത്തെ പരേതനായ മാലോത്ത് അബൂബക്കറിന്റെ ഭാര്യ മാങ്കൂല്‍ ബീഫാത്തിമ (65)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ്് അപകടം. സാരമായി പരുക്കേറ്റ ഫാത്തിമ മംഗളൂരു ആശുപത്രിയിലാണ് മരിച്ചത്. കുടകില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി മടങ്ങി വരികയായിരുന്നു കുടുംബം. സഹോദരി ആയിഷ, മക്കളായ ഹബീബ് റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവര്‍ക്കും പരുക്കുണ്ട്. മറ്റു മക്കള്‍: അഷ്‌റഫ് സഅദി, സലാഹുദ്ദീന്‍, ഉവൈസ്, മുസ്ബഹ്, നസീമ, സീനത്ത്, സുമയ്യ, ബരീറ, പരേതരായ ജാഫര്‍, ഫൗസിയ. മരുമക്കള്‍: കുഞ്ഞഹമ്മദ് ഏഴാംമൈല്‍, സിദ്ദിഖ് പാറപ്പള്ളി, അബൂബക്കര്‍ സഅദി നെക്രാജെ, മഹ്‌മൂദ് പരപ്പ, ഇബ്രാഹിം ആറങ്ങാടി. മറ്റ്‌സഹോദരങ്ങള്‍: മുസ്തഫ ഫൈസി, ഹസൈനാര്‍, അബ്ദുല്‍അസീസ്, റഷീദ് സഅദി, ഇബ്രാഹിം, പരേതനായ അബ്ദുല്‍റഹ്‌മാന്‍ഫൈസി, ആയിഷ.

Related Articles
Next Story
Share it