യുവതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പൊടിപ്പള്ളത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മംഗളൂരു സ്വദേശിനി തസ്‌ലീമയെ(26)യാണ് ഉദുമ പൂച്ചക്കാടിനടുത്ത് റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്കള ഏണിയാടിയിലെ ഷമീറിന്റെ ഭാര്യയും പരേതനായ മുഹമ്മദിന്റെയും ഹവ്വമ്മയുടേയും മകളുമാണ്. കഴിഞ്ഞ അഞ്ച് മാസമായി പൊടിപ്പള്ളത്തെ നഫീസ അപ്പാര്‍ട്ട്മെന്റിലാണ് താമസം. താനൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള തീവണ്ടി ടിക്കറ്റും മൃതദേഹത്തില്‍ കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. മകള്‍: […]

കാസര്‍കോട്: യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പൊടിപ്പള്ളത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മംഗളൂരു സ്വദേശിനി തസ്‌ലീമയെ(26)യാണ് ഉദുമ പൂച്ചക്കാടിനടുത്ത് റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്കള ഏണിയാടിയിലെ ഷമീറിന്റെ ഭാര്യയും പരേതനായ മുഹമ്മദിന്റെയും ഹവ്വമ്മയുടേയും മകളുമാണ്. കഴിഞ്ഞ അഞ്ച് മാസമായി പൊടിപ്പള്ളത്തെ നഫീസ അപ്പാര്‍ട്ട്മെന്റിലാണ് താമസം. താനൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള തീവണ്ടി ടിക്കറ്റും മൃതദേഹത്തില്‍ കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. മകള്‍: ബീവി (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ഫാറൂഖ്, ഇസ്മായില്‍, ഫാത്തിമ, തൗഫീഖ്.

Related Articles
Next Story
Share it