കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്നു; ഇറച്ചിയാക്കി വിതരണം ചെയ്യാനൊരുങ്ങുന്നതിനിടെ ആറംഗസംഘം പിടിയില്‍

കാഞ്ഞങ്ങാട്: കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്ന് ഇറച്ചിയാക്കി വിതരണത്തിനൊരുങ്ങുന്നതിനിടെ ആറംഗസംഘം വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. ചെറുപനത്തടി കടമല താന്നിക്കാല്‍ സ്വദേശികളായ ബി. പ്രഭാകരന്‍ (44), കെ കുമാരന്‍ (41), വി. സത്യന്‍(42), എ. സജീവന്‍ (43), കെ. രാഹുല്‍(26), ജി. ശ്രീജിത്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണമാരംഭിച്ച വനംവകുപ്പുദ്യോഗസ്ഥര്‍ താന്നിക്കാലിലെ ഒരു ഷെഡില്‍ മൂന്ന് ഓഹരികളാക്കി സൂക്ഷിച്ച 20 കിലോ പന്നിയിറച്ചി കണ്ടെത്തുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. രതീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ. […]

കാഞ്ഞങ്ങാട്: കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്ന് ഇറച്ചിയാക്കി വിതരണത്തിനൊരുങ്ങുന്നതിനിടെ ആറംഗസംഘം വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. ചെറുപനത്തടി കടമല താന്നിക്കാല്‍ സ്വദേശികളായ ബി. പ്രഭാകരന്‍ (44), കെ കുമാരന്‍ (41), വി. സത്യന്‍(42), എ. സജീവന്‍ (43), കെ. രാഹുല്‍(26), ജി. ശ്രീജിത്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണമാരംഭിച്ച വനംവകുപ്പുദ്യോഗസ്ഥര്‍ താന്നിക്കാലിലെ ഒരു ഷെഡില്‍ മൂന്ന് ഓഹരികളാക്കി സൂക്ഷിച്ച 20 കിലോ പന്നിയിറച്ചി കണ്ടെത്തുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. രതീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ. സുരേന്ദ്രന്‍, കെ. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. ഹരി എന്നിവരാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it