മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

കാസര്‍കോട്: സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി20യില്‍ കേരളത്തിന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാസര്‍കോടിന്റ അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം. ഉച്ചയോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അസ്ഹറുദ്ദീനെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചു. പിന്നീട് കാസര്‍കോട് താളിപ്പടുപ്പില്‍ നിന്ന് അസ്ഹറുദ്ദീനെ ജന്മനാടായ തളങ്കരയിലേക്ക് സ്വീകരിച്ചാനയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്ഹറുദ്ദീന്‍ ആദ്യകാലത്ത് കളിച്ചു വളര്‍ന്ന തളങ്കര ടി.സി.സി.-ടാസ് കമ്മിറ്റികളുടെ […]

കാസര്‍കോട്: സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി20യില്‍ കേരളത്തിന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാസര്‍കോടിന്റ അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം.

ഉച്ചയോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അസ്ഹറുദ്ദീനെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചു.
പിന്നീട് കാസര്‍കോട് താളിപ്പടുപ്പില്‍ നിന്ന് അസ്ഹറുദ്ദീനെ ജന്മനാടായ തളങ്കരയിലേക്ക് സ്വീകരിച്ചാനയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്ഹറുദ്ദീന്‍ ആദ്യകാലത്ത് കളിച്ചു വളര്‍ന്ന തളങ്കര ടി.സി.സി.-ടാസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം ഒരുക്കും.

അസ്ഹറുദ്ദീന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ പൗര സ്വീകരണം ഒരുക്കും. നാളെ വൈകിട്ട് 6.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

Related Articles
Next Story
Share it