എം.എസ് ധോണിക്ക് മംഗളൂരുവില്‍ ഊഷ്മള സ്വീകരണം

കാസര്‍കോട്: പുസ്തക പ്രകാശന ചടങ്ങിനായി കാസര്‍കോട്ടെത്തുന്ന പ്രമുഖ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പളായിരുന്ന കാസര്‍കോട് സ്വദേശി പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം നിര്‍വ്വഹിക്കാനാണ് ധോണി എത്തിയത്.അബ്ദുല്‍ ഗഫാറിന്റെ മകനും ധോണിയുടെ കുടുംബസുഹൃത്തുമായ ഡോ.ഷാജിര്‍ ഗഫാര്‍, രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് മുന്‍ സെനറ്റ് മെമ്പറും കര്‍ണാടക മുന്‍മന്ത്രി യു.ടി ഖാദറിന്റെ സഹോദരനുമായ യു.ടി ഇഫ്തിഖാര്‍ അലി തുടങ്ങിയവര്‍ പൂച്ചെണ്ടുകളോടെ ധോണിയെ […]

കാസര്‍കോട്: പുസ്തക പ്രകാശന ചടങ്ങിനായി കാസര്‍കോട്ടെത്തുന്ന പ്രമുഖ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പളായിരുന്ന കാസര്‍കോട് സ്വദേശി പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം നിര്‍വ്വഹിക്കാനാണ് ധോണി എത്തിയത്.
അബ്ദുല്‍ ഗഫാറിന്റെ മകനും ധോണിയുടെ കുടുംബസുഹൃത്തുമായ ഡോ.ഷാജിര്‍ ഗഫാര്‍, രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് മുന്‍ സെനറ്റ് മെമ്പറും കര്‍ണാടക മുന്‍മന്ത്രി യു.ടി ഖാദറിന്റെ സഹോദരനുമായ യു.ടി ഇഫ്തിഖാര്‍ അലി തുടങ്ങിയവര്‍ പൂച്ചെണ്ടുകളോടെ ധോണിയെ സ്വീകരിച്ചു.
ധോണി എത്തിയതറിഞ്ഞ് വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടി. ബേക്കലിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ വൈകിട്ട് 7 മണിക്കാണ് പുസ്തകപ്രകാശന ചടങ്ങ്. രാജ്യസഭാ എം.പി.യും ബി.സി.സി.ഐ വൈസ് പ്രസിഡണ്ടുമായ രാജീവ് ശുക്ല, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Related Articles
Next Story
Share it