കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

ബദിയടുക്ക: കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു. മധൂര്‍ കൊല്യ എരിക്കുളത്തെ സതീശന്റെ വീടിന് സമീപത്തെ മതിലാണ് തകര്‍ന്നത്. സതീശന്‍ ചുറ്റുമതില്‍ കെട്ടിയിരുന്നു. അതിന് മുകളിലേക്ക് അയല്‍വാസിയായ മറ്റൊരു വ്യക്തി ചെങ്കല്ല് കെട്ടിപൊക്കി. ഇന്നലെ പെയ്ത മഴയില്‍ ചെങ്കല്ലും കോണ്‍ക്രീറ്റ് ബെല്‍ട്ടുമടക്കം തകര്‍ന്നുവീഴുകയായിരുന്നു. മഴവെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞുവീണത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് റവന്യൂ അധികൃതരും വിദ്യാനഗര്‍ പൊലീസും സ്ഥലത്തെത്തി. കുടുംബാംഗങ്ങള്‍ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. […]

ബദിയടുക്ക: കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു. മധൂര്‍ കൊല്യ എരിക്കുളത്തെ സതീശന്റെ വീടിന് സമീപത്തെ മതിലാണ് തകര്‍ന്നത്. സതീശന്‍ ചുറ്റുമതില്‍ കെട്ടിയിരുന്നു. അതിന് മുകളിലേക്ക് അയല്‍വാസിയായ മറ്റൊരു വ്യക്തി ചെങ്കല്ല് കെട്ടിപൊക്കി. ഇന്നലെ പെയ്ത മഴയില്‍ ചെങ്കല്ലും കോണ്‍ക്രീറ്റ് ബെല്‍ട്ടുമടക്കം തകര്‍ന്നുവീഴുകയായിരുന്നു. മഴവെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞുവീണത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് റവന്യൂ അധികൃതരും വിദ്യാനഗര്‍ പൊലീസും സ്ഥലത്തെത്തി. കുടുംബാംഗങ്ങള്‍ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിന് വെളിയില്‍ നിന്നിരുന്നുവെങ്കില്‍ അപകടത്തില്‍ പെടുമായിരുന്നു. സതീശന്റെ ഭാര്യ രോഗിയാണ്. നിര്‍ധനകുടുംബവുമാണ്.

Related Articles
Next Story
Share it