ആദര്‍ശബോധനം നടത്തി

ചെര്‍ക്കള: ഫോക്കസ് 23 കര്‍മ പദ്ധതിയുടെ ഭാഗമായി ചെര്‍ക്കള മേഖലാ എസ് .വൈ.എസ് മിഅ്‌റാജ് ആദര്‍ശ ബോധനം നടത്തി. ജില്ലാ സെക്രട്ടറി ലത്തീഫ് മൗലവി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഫോറിന്‍ മുഹമ്മദ് ആലൂര്‍ അധ്യക്ഷത വഹിച്ചു.സി.എം മൊയ്തു മൗലവി ചെര്‍ക്കള ആമുഖ പ്രഭാഷണം നടത്തി.മേഖലാ നേതൃ സംഗമങ്ങള്‍ മാര്‍ച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് പൊവ്വല്‍ ശാഖയില്‍ വെച്ച് സംഘടിപ്പിക്കാനും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി 22ന് പയ്യക്കി ഉസ്താദ് അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് മജ്ലിസുന്നൂറിനും പാണക്കാട് […]

ചെര്‍ക്കള: ഫോക്കസ് 23 കര്‍മ പദ്ധതിയുടെ ഭാഗമായി ചെര്‍ക്കള മേഖലാ എസ് .വൈ.എസ് മിഅ്‌റാജ് ആദര്‍ശ ബോധനം നടത്തി. ജില്ലാ സെക്രട്ടറി ലത്തീഫ് മൗലവി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ഫോറിന്‍ മുഹമ്മദ് ആലൂര്‍ അധ്യക്ഷത വഹിച്ചു.
സി.എം മൊയ്തു മൗലവി ചെര്‍ക്കള ആമുഖ പ്രഭാഷണം നടത്തി.
മേഖലാ നേതൃ സംഗമങ്ങള്‍ മാര്‍ച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് പൊവ്വല്‍ ശാഖയില്‍ വെച്ച് സംഘടിപ്പിക്കാനും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി 22ന് പയ്യക്കി ഉസ്താദ് അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് മജ്ലിസുന്നൂറിനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. അഷ്‌റഫ് മിസ്ബാഹി, അബ്ദുല്ല മൗലവി പാണലം പ്രസംഗിച്ചു.
സി.പി മൊയ്തു മൗലവി ചെര്‍ക്കള, കെ.എം അബ്ദുല്ല ഹാജി, എ.ബി കലാം പൊവ്വല്‍, മൊയ്തു ബാവാഞ്ഞി, അബ്ദുല്‍ ഖാദര്‍ ഹാജി ബിസ്മില്ല, മല്ലം അഹ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, ബി.കെ ഹംസ സംബന്ധിച്ചു.

Related Articles
Next Story
Share it